വയനാട്ടിലെ ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ മുംബൈയിലെ മലയാളി വീട്ടമ്മയും; 51000 രൂപ സിഎംഡിആർഎഫിലേക്ക് നൽകി

വയനാട്ടിലെ ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ മുംബൈയിലെ മലയാളി വീട്ടമ്മയും. ലളിതമായ ജീവിതത്തിലൂടെ സ്വരുക്കൂട്ടിയ ചെറിയ സമ്പാദ്യമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചു കൊടുത്ത് ജീവിത സായാഹ്നത്തിലെത്തിയ ഈ കണ്ണൂർ സ്വദേശിനി നന്മ വറ്റാത്ത സമൂഹത്തിന്റെ ഭാഗമാകുന്നത്.

ALSO READ: ‘ദുരന്തബാധിതരായി കഴിയുന്നവരെ പുനരധിവസിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ സമഗ്ര പാക്കേജ് നടപ്പിലാക്കും’: മന്ത്രി കെ എൻ ബാലഗോപാൽ

പതിനെട്ടാം വയസ്സിൽ വിവാഹം കഴിഞ്ഞാണ് കെ സി രാഗിണി കണ്ണൂർ പെരളശ്ശേരിയിൽ നിന്ന് മുംബൈ മഹാനഗരത്തിലെത്തുന്നത്. അഞ്ചു പതിറ്റാണ്ടായി മുംബൈയിലാണ് താമസം. ഇന്ന് 70 വയസ്സ്. വീട്ടിലെ ജോലികളെല്ലാം ഇപ്പോഴും സ്വന്തമായി ചെയ്യും. ആഭരണങ്ങളോടോ ആഡംബര ജീവിതത്തോട് കമ്പമില്ല. ആവുന്നതും കാൽനടയായി യാത്ര ചെയ്യാനാണ് താല്പര്യം. ലളിതമായ ജീവിതത്തിലൂടെ സ്വരുക്കൂട്ടിയ ചെറിയ സമ്പാദ്യങ്ങളിൽ ഒരു ഭാഗം അശരണരെ സഹായിക്കാനായി ചിലവിടും.

ALSO READ: ‘ഈ കരുതലും സ്നേഹവും എന്നും കാത്തുസൂക്ഷിക്കുക, എല്ലാവിധ ആശംസകളും…’: തങ്ങളുടെ സമ്പാദ്യം സ്വരൂപിച്ച് വയനാടിനായി കൈകോർത്ത കുഞ്ഞുമക്കളെ അഭിനന്ദിച്ച് മുഖ്യമന്ത്രി

ഇപ്പോഴിതാ വയനാട്ടിലെ ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 51000 രൂപ അയച്ചാണ് ജീവിത സായാഹ്നത്തിലെത്തിയ ഈ മലയാളി വീട്ടമ്മയും നന്മ വറ്റാത്ത സമൂഹത്തിന്റെ ഭാഗമാകുന്നത്. ഓൺലൈൻ വഴിയാണ് പണം ട്രാൻസ്‌ഫർ ചെയ്തത്. വയനാട്ടിലെ നൊമ്പരക്കാഴ്ചകളെപ്പറ്റി പറയുമ്പോൾ വാക്കുകൾ മുറിയുന്നു.ഉരുൾപൊട്ടലിൽ സർവ്വതും നശിച്ച നാടിനെ വീണ്ടെടുക്കണമെന്ന മോഹമാണ് മനസ്സ് നിറയെ. വയനാട്ടിലെ ദുരിതബാധിതരെ പുനരധിവസിപ്പിക്കാനുള്ള സർക്കാർ പദ്ധതിയോടൊപ്പം സുമനസുകൾ കൈകോർക്കണമെന്നാണ് രാഗിണിയും പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News