മലയാളി യുവാവും ബംഗാളി യുവതിയും ബെംഗളൂരുവിലെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ

മലയാളി യുവാവിനെയും ഒപ്പം താമസിച്ചിരുന്ന ബംഗാളി യുവതിയെയും ബെംഗളൂരുവിലെ ഫ്‌ളാറ്റിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി സ്വദേശിയായ അബിൽ എബ്രഹാം, ബംഗാള്‍ സ്വദേശിനി സൗമിനി ദാസ് എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് ദൊഡ്ഡഗുബ്ബിയിലെ സ്വകാര്യ അപ്പാര്‍ട്ട്‌മെന്റിലായിരുന്നു സംഭവം. അപ്പാർട്ട്മെന്റിന്റെ നാലാം നിലയിലായിരുന്നു ഇരുവരും താമസിച്ചിരുന്ന ഫ്‌ളാറ്റ്. ഞായറാഴ്ച ഉച്ചയോടെ ഫ്‌ളാറ്റില്‍ നിന്ന് തീ ഉയരുന്നത് അയല്‍ക്കാരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടർന്ന് ഫ്‌ളാറ്റിന്റെ വാതിൽ തകർത്ത് ഇരുവരെയും രക്ഷിക്കാൻ ശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ല.

Also Read; ഇതര മതസ്ഥനുമായി പ്രണയം; ആലുവയില്‍ അച്ഛന്‍ വിഷം കൊടുത്ത 14കാരിക്ക് ദാരുണാന്ത്യം

യുവതി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ അബിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ദേഹത്ത് പെട്രോളൊഴിച്ചാണ് ഇരുവരും ജീവനൊടുക്കിയതെന്നാണ് പോലീസ് നല്‍കുന്ന പ്രാഥമികവിവരം. ബെംഗളൂരുവിലെ സ്വകാര്യ കോളേജിൽ നഴ്സിംഗ് വിദ്യാർഥിയായ സൗമിനി വിവാഹിതയാണ്. നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയ അബില്‍ ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലാണ് ജോലിചെയ്യുന്നത്. ഏതാനുംമാസങ്ങള്‍ക്ക് മുന്‍പ് പരിചയപ്പെട്ട ഇരുവരും രണ്ടുമാസം മുന്‍പാണ് ദൊഡ്ഡഗുബ്ബിയിലെ ഫ്‌ളാറ്റില്‍ താമസം ആരംഭിച്ചതെന്ന് പോലീസ് പറഞ്ഞു. അബിലുമായുള്ള ബന്ധം യുവതിയുടെ ഭര്‍ത്താവ് അറിഞ്ഞതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് പോലീസിന്റെ സംശയം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ശ്രദ്ധിക്കൂ… ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായം തേടുക, അതിജീവിക്കുക. ഹെല്‍പ്‌ലൈന്‍ നമ്പര്‍ : ദിശ 1056

Also Read; തൃശൂര്‍ മലങ്കര ആശുപത്രിയില്‍ മൂന്നര വയസുകാരന്‍ മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News