പെരുന്നാൾ അവധി ആഘോഷിക്കാൻ പുറപ്പെട്ട മലയാളി യുവാക്കൾ സൗദിയിൽ കാർ അപകടത്തിൽ മരണപ്പെട്ടു

ഖത്തറിൽ നിന്ന് ബഹ്‌റൈനിലേക്ക് പെരുന്നാൾ അവധി ആഘോഷിക്കാൻ പുറപ്പെട്ട രണ്ട് മലയാളി യുവാക്കൾ, സൗദിയിൽ കാർ അപകടത്തിൽ മരണപ്പെട്ടു.
മലപ്പുറം മേൽമുറി സ്വദേശി കടമ്പോത്ത്പാടത്ത് മനോജ്കുമാർ അർജുൻ (34), കോട്ടയം മണക്കനാട് സ്വദേശി പാലത്തനാത്ത് അഗസ്റ്റിൻ എബി (41) എന്നിവരാണ് മരണപ്പെട്ടത്.
ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് നാലംഗ സംഘം ദോഹയിൽനിന്ന് ബഹ്‌റൈനിലേക്ക് പെരുന്നാൾ അവധി ആഘോഷിക്കാനായി യാത്ര പുറപ്പെട്ടത്.

അബു സംറ അതിർത്തി കടന്നതിനു പിന്നാലെ, സൗദി ഹഫൂഫിൽ എത്തുന്നതിനും മുമ്പായിരുന്നു ഇവർ സഞ്ചരിച്ച ലാൻഡ് ക്രൂയിസർ റോഡിലെ മണൽ തിട്ടയിൽ തട്ടി അപകടത്തിൽപ്പെട്ടത്. ഒരാൾ സംഭവ സ്ഥലത്തുവെച്ചും മറ്റൊരാൾ ആശുപത്രിയിലുമാണ് മരണപെട്ടത്. കൂടെ ഉണ്ടായിരുന്നവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

also read; മോദിയുടെ പരിപാടിക്കായി പെരുന്നാൾ അവധി ഒഴിവാക്കി ദില്ലി യൂണിവേഴ്സിറ്റി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News