ബെംഗളൂരുവിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥിനി കെട്ടിടത്തില്‍നിന്ന്‌ വീണ് മരിച്ചു

മലയാളി വിദ്യാര്‍ത്ഥിനി ബംഗളുരുവിൽ മരിച്ചു. ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണായിരുന്നു മരണം. ഇടുക്കി സ്വദേശി അനിലയാണ് മരിച്ചത്. 19 വയസ്സായിരുന്നു. ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചെമ്മണ്ണാര്‍ എള്ളംപ്ലാക്കല്‍ ബിജുവിന്റെ മകള്‍ ആണ് അനില.

ALSO READ: താഴെ വീണ ട്രൈപോഡ് എടുക്കാൻ ശ്രമം; യുവഡോക്ടർ ഓസ്‌ട്രേലിയയിൽ വെള്ളച്ചാട്ടത്തിൽ വീണ് മരിച്ചു

ബെംഗളൂരു രാജരാജേശ്വരി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥിനിയാണ് അനില. ഹോസ്റ്റല്‍ കെട്ടിടത്തിന് താഴെ വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News