മലയാളി മർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കപ്പലില്‍ നിന്ന് കാണാതായി, സംഭവം മലേഷ്യയിലേക്കുള്ള യാത്രയ്ക്കിടെ

മലയാളി മര്‍ച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ ഡ്യൂട്ടിക്കിടെ കാണാതായി.  ലൈബീരിയന്‍ എണ്ണക്കപ്പലായ എംടി പറ്റ്മോസിന്‍റെ സെക്കന്‍റ് ഓഫീസറായ മലപ്പുറം സ്വദേശി മനേഷ് കേശവദാസിനെയാണ് ജോലിക്കിടെ കാണാതായത്.  അബുദാബിയില്‍ നിന്നും മലേഷ്യക്കുള്ള യാത്രക്കിടയിലാണ് സംഭവം. ഇതേത്തുടര്‍ന്ന് കപ്പല്‍ കടലില്‍ നങ്കൂരമിട്ട് തെരച്ചില്‍ നടത്തുകയാണ്. കപ്പല്‍ കമ്പനി അധികൃതരാണ് മനേഷിനെ കാണാതായ വിവരം കുടുംബത്തെ അറിയിച്ചത്.

ALSO READ:  ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം: ജനങ്ങള്‍ 24 മണിക്കൂറില്‍ ഗാസ വിട്ടൊ‍ഴിയണമെന്ന് ഇസ്രയേല്‍, പോകരുതെന്ന് പലസ്തീന്‍ നേതാക്കള്‍

അബുദാബിയിലെ ജബല്‍ ധാനയില്‍നിന്നും മലേഷ്യക്ക് ചരക്കുമായി പോകുന്നതിനിടെ ബുധനാഴ്ചയാണ് ഇയാളെ കാണാതായത്. പുലര്‍ച്ചെ നാലിന് ഡ്യൂട്ടി കഴിഞ്ഞ ശേഷം വിശ്രമിക്കാനായി കപ്പലിലിലെ മുറിയില്‍ പോയ മനേഷിനെ പിന്നീട് കപ്പലില്‍ നിന്ന് കാണാതാവുകയായിരുന്നു. മനേഷിന്‍റെ കുടുംബം വിദേശ കാര്യ മന്ത്രാലയത്തിനും കോസ്റ്റ് ഗോര്‍ഡിനും പരാതി നല്‍കി. അവധിക്ക് നാട്ടിലെത്തിയ മനേഷ് ഓഗസ്റ്റ് മൂന്നിനാണ് ജോലിക്കായി മടങ്ങിയത്.

ALSO READ:  ഇസ്രയേല്‍ മിസൈല്‍ ആക്രമണം; മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News