ഉത്തരാഖണ്ഡിലെ ഋഷികേശില്‍ റാഫ്റ്റിങിനിടെ മലയാളിയെ കാണാതായി. തൃശൂര്‍ സ്വദേശി ആകാശിനെയാണ് കാണാതായത്. ഇന്ന് രാവിലെ ആകാശിനെ കാണാതായത്. ദില്ലി ഗുരുഗ്രാമിലാണ് ആകാശ് താമസിച്ചിരുന്നത്.
സംഭവത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കേരളാ മുഖ്യമന്ത്രി പിണറായി വിജയന് ദില്ലി മലയാളി അസ്സോസിയേഷന്‍ ജനസംസ്‌കൃതി കത്തു നല്‍കി. രക്ഷപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ ഉത്താരാഖണ്ഡ് സര്‍ക്കരിനോട് ആവശ്യപ്പെടണമെന്ന് കത്തില്‍ വ്യക്തമാക്കുന്നു.
ഉത്തരാഖണ്ഡിലെ ഋഷികേശില്‍ റാഫ്റ്റിങിനിടെ മലയാളിയെ കാണാതായ സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനം ത്വരിതഗതിയില്‍ ആക്കണമെന്ന് ആവശ്യപ്പെട്ട് എ എ റഹീം എംപി ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.
Summery | A Malayali went missing while rafting in Rishikesh, Uttarakhand. Akash, a native of Thrissur, is missing. Akash went missing this morning
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here