ഹൃദയാഘാതത്തെ തുടർന്ന് കുവൈത്തിൽ മലയാളി നഴ്സ് മരിച്ചു

malayali nurse death kuwait

കുവൈത്തിൽ മലയാളി നഴ്സ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തൊടുപുഴ കരിങ്കുന്നം സ്വദേശി ജയേഷ് മാത്യു ആണ് അബ്ബാസിയയിലെ താമസ സ്ഥലത്ത് മരണപെട്ടത്. ഹൃദയശസ്ത്രക്രിയയെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു. അൽ റാസി ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു ജയേഷ്. മെറ്റർണിറ്റി ആശുപത്രിയിൽ നഴ്സ് ആയ ജെസി മോൾ ആണ് ഭാര്യ. രണ്ട് മക്കളിൽ മകൻ നാട്ടിലും മകൾ കുവൈത്തിലും വിദ്യാർഥികളാണ്.

Also Read; ഇരുപത് വർഷത്തിനിടയിൽ ഇരുന്നൂറോളം സ്ത്രീകളെ ബലാത്സംഗം ചെയ്തു; യുവാവിനെ പരസ്യമായി തൂക്കിലേറ്റി ഇറാൻ

അതേസമയം, ഗൾഫിൽ വ്യത്യസ്ത സ്ഥലങ്ങളിൽ ജോലി ചെയ്തിരുന്ന രണ്ട് മലയാളികൾ കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടിരുന്നു. മസ്ക്കറ്റിലും റിയാദിലുമാണ് മരണങ്ങൾ സംഭവിച്ചത്. കോഴിക്കോട് അഴിയൂർ സ്വദേശി എംപി ഷംസു (57), കൊല്ലം കരുനാഗപ്പള്ളി ആദിനാട് വീണാഭവനിൽ വേണു എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നിയമ നടപടികൾ പൂർത്തിയായി വരികയാണ്.

Also Read; ‘എനിക്ക് ആരോഗ്യ പ്രശ്നങ്ങളില്ല, കവിളൊട്ടിയത് ഭൂഗുരുത്വമില്ലായ്മ കൊണ്ട്’: സുനിത വില്യംസ്

News summary; A Malayali nurse died of a heart attack in Kuwait

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News