മസ്തിഷ്‌കാഘാതം; മലയാളി നഴ്‌സ് ഓസ്‌ട്രേലിയയില്‍ മരിച്ചു

മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് മലയാളി നഴ്‌സ് ഓസ്‌ട്രേലിയയില്‍ മരിച്ചു. തൊടുപുഴ കരിംകുന്നം മുഞ്ഞനാട്ട് ഡേവിഡ് മാത്യുവിന്റെ ഭാര്യ സിനോബി ജോസ് (50) ആണ് ഓസ്‌ട്രേലിയയിലെ കെയിന്‍സില്‍ മരിച്ചത്.

Also Read : കര്‍ഷകര്‍ക്കെതിരെ കള്ളക്കേസുമായി യു പി സര്‍ക്കാര്‍; എസ്‌ഐയെ കൈയ്യേറ്റം ചെയ്‌തെന്നും ബൂട്ടിട്ട് ചവിട്ടിയെന്നും ആരോപണം

കെയിന്‍സ് ഹോസ്പിറ്റലിലെ ഡയാലിസിസ് വിഭാഗം നഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ടൗണ്‍സ്വില്‍ ഹോസ്പിറ്റലില്‍ എത്തിച്ചിരുന്നു. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല.

Also Read : ജിഎസ്ടി കൗണ്‍സിലിന്റെ യോഗം ജയ്‌സാല്‍മീറില്‍; 148 ഇനങ്ങളുടെ നികുതി നിരക്കില്‍ മാറ്റം വരുത്തിയേക്കും

പുല്ലുവഴി മുണ്ടയ്ക്കല്‍ പരേതരായ ജോസ് ജോസഫ്, എല്‍സമ്മ ദമ്പതികളുടെ മകളാണ്. മക്കള്‍: ജോ ഡേവിഡ്, ഒലിവിയ ഡേവിഡ്. സഹോദരി: സെജോയ് ജോസ്.

News Summery | Malayali nurse died in Australia. Sinobi Jose (50), wife of Thodupuzha, Karimkunnam Munjanat David Mathew, died in Cairns, Australia. She was working as a nurse in the dialysis department of Cairns Hospital.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News