മലയാളി നഴ്‌സുമാര്‍ യു.കെയില്‍ കുടുങ്ങിയ സംഭവം; സ്വമേധയാ ഇടപെടല്‍ നടത്തി നോര്‍ക്ക

മലയാളി നഴ്‌സുമാര്‍ യു.കെയില്‍ കുടുങ്ങിയ സംഭവത്തില്‍ സ്വമേധയാ ഇടപെടല്‍ നടത്തി നോര്‍ക്ക. ആരോപണ വിധേയമായ ഏജന്‍സിക്കെതിരെ അന്വേഷണത്തിന് കത്ത് നല്‍കിയതായും നോര്‍ക്ക വൈസ് പ്രസിഡന്റ് പി. ശ്രീരാമകൃഷ്ണന്‍. ഇതിനെതിരെ നടക്കുന്ന വസ്തുത വിരുദ്ധ പ്രചാരണങ്ങള്‍ തള്ളി കളയണമെന്നും പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

Also Read: പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ശ്രീനാരായണ ഗുരുവിന്റെ ചിത്രം സ്ഥാപിക്കണം: എ എ റഹിം

കൊച്ചിയിലെ സ്വകാര്യ ഏജന്‍സി വഴി യുകെയില്‍ നഴ്‌സായി ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ച സംഭവത്തില്‍ സ്വമേധയാ ഇടപെടല്‍ നടത്തി നോര്‍ക്ക റൂട്ട്‌സ്. പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും, യു.കെ യിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനും കത്ത് നല്‍കിയതായി നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

പ്രശ്‌നപരിഹാരത്തിന് സാധ്യമായ എല്ലാ ഇടപെടലുകളും നടത്തിവരികയാണ്. ആരോപണം നേരിടുന്ന സ്വകാര്യ റിക്രൂട്ടിങ് ഏജന്‍സിക്കെതിരെ അന്വേഷണം നടത്താനും, ആരോപണം ശരിയെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിച്ച് നോര്‍ക്ക റൂട്ട്‌സ് വൈസ് പ്രസിഡന്റ് ഡി.ജി.പിക്ക് കത്ത് അയച്ചു.. വിഷയം മുഖ്യമന്ത്രിയോടും ധരിപ്പിച്ചതായും പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. യു.കെ യിലെ ലോകകേരള സഭാ അംഗങ്ങള്‍, കേരളീയ പ്രവാസി സംഘടനകള്‍ മറ്റ് ഏജന്‍സികള്‍ എന്നിവരുടെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവന്നിട്ടുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന വസ്തുതാ വിരുദ്ധ പ്രചാരണങ്ങള്‍ തള്ളി കളയണമെന്നും പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

Also Read: ലിബിയയിലേക്ക് കൂടുതൽ ഭക്ഷ്യോൽപന്നങ്ങൾ എത്തിച്ച് നൽകി യു.എ.ഇ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News