ബെംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥികളെ കെട്ടിയിട്ട് മർദിച്ചു, നഗ്ന ചിത്രങ്ങളെടുത്തു; പരാതിയുമായി കുടുംബം

man attacked

ബെംഗളൂരുവിൽ മലയാളി നഴ്സിങ് വിദ്യാർഥിയെ കെട്ടിയിട്ട് ക്രൂരമായി മർദിച്ച് നഗ്നചിത്രങ്ങളെടുത്തെന്ന് പരാതി. ക്രൂര മർദനത്തിനിരയായ വിദ്യാർഥി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആലപ്പുഴ സ്വദേശി ആദിൽ ഷിജി(19)ക്കാണ് മർദനമേറ്റത്. ഒപ്പമുണ്ടായിരുന്ന കരുനാഗപ്പള്ളി സ്വദേശിയായ ഒരു വിദ്യാർഥിക്കും മർദനമേറ്റിരുന്നു. ഇവർ പഠിക്കുന്ന ബെംഗളൂരുവിലെ സുശ്രുതി കോളേജിന്റെ ഓഫീസിലായിരുന്നു മർദനമെന്ന് കുടുംബം എസ്പിക്ക് പരാതി നൽകി.

Also Read; എഡിജിപിക്കെതിരായ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ മുന്നിലെത്തിയാൽ മുൻവിധിയില്ലാതെ നടപടി ഉണ്ടാകും; ടി പി രാമകൃഷ്ണൻ

റാന്നി സ്വദേശി റെജി ഇമ്മാനുവൽ, നിലമ്പൂർ സ്വദേശി അർജുൻ എന്നിവരാണ് തങ്ങളെ ഉപദ്രവിച്ചതെന്ന് ആദിൽ പറഞ്ഞു. റാന്നിയിൽ വിദ്യാഭ്യാസ കൺസൾറ്റൻസി സ്ഥാപനം നടത്തുന്നയാലാണ് റെജി. ഇയാളുടെ ബിസിനസ് പങ്കാളിയാണ് അർജുൻ. ഇവരുടെ സ്ഥാപനം വഴി കോളേജിൽ പ്രവേശനം കിട്ടിയവരെ മറ്റൊരിടത്തു പ്രവേശനം നേടാൻ സഹായിച്ചുവെന്നാരോപിച്ചായിരുന്നു മർദനം.

ആദ്യ സെമസ്റ്റർ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു ഒന്നാം വർഷ വിദ്യാർഥിയായ ആദിൽ. ഉച്ചക്ക് രണ്ടരക്ക് റെജിയും അർജുനും വിളിപ്പിച്ചതനുസരിച്ചാണ് താനും സുഹൃത്തും കോളേജ് ഓഫീസിലെത്തിയതെന്ന് ആദിൽ പറഞ്ഞു. മുറിയിൽ കയറ്റിയശേഷം റെജിയും അർജുനും വാതിൽ അടച്ചു. തുടർന്ന് കൈയും കാലും കെട്ടിയിട്ടു തല്ലുകയായിരുന്നു.

പാദത്തിലും ശരീരമാസകലവും വടികൊണ്ട് അടിച്ചു, മൊബൈൽഫോണും സാധനങ്ങളും പിടിച്ചുവെച്ചു. തുടർന്ന് ബലമായി വസ്ത്രങ്ങൾ അഴിപ്പിക്കുകയും, നഗ്ന ചിത്രങ്ങൾ എടുക്കുകയും ചെയ്തു. വിദ്യാർത്ഥികൾ മയക്കുമരുന്ന് ഉപയോഗിച്ചെന്നും, മറ്റു വിദ്യാർത്ഥികൾക്ക് മറ്റൊരു കോളേജിൽ പ്രവേശനം നൽകാനിടപെട്ടു എന്നും മുദ്രപ്പത്രത്തിൽ ബലംപ്രയോഗിച്ച് എഴുതിവാങ്ങി.

Also Read; ‘ശബരിമലയിൽ ഇത്തവണ സ്പോട്ട് ബുക്കിംഗ് ഉണ്ടാവില്ല; ബുക്കിംഗ് ഇല്ലാതെ തീർത്ഥാടകർ എത്തിയാൽ അക്കാര്യം പരിശോധിക്കും’: മന്ത്രി വി എൻ വാസവൻ

ഈ വിവരം പുറത്ത്‌പറഞ്ഞാൽ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നും, കൊല്ലുമെന്നും പറഞ്ഞ് വിദ്യാർത്ഥികളെ ഇവർ ഭീഷണിപ്പെടുത്തി. വ്യാഴാഴ്ച വൈകുന്നേരം മൂന്നിനാണ് ഇവരെ പുറത്തുവിട്ടത്. അറനൂറ്റിമംഗലം സ്വദേശിയായ രാഹുൽ പറഞ്ഞാണ് ആദിലിന്റെ അച്ഛൻ വിവരമറിഞ്ഞത്. സുഹൃത്തുക്കൾ ആദിലിനെ തീവണ്ടിയിൽ കയറ്റി നാട്ടിലേക്കയക്കുകയായിരുന്നു. വീട്ടിലെത്തിയ ശേഷമാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രിക്കും പരാതി നൽകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News