മുംബൈയില്‍ അതിരുകളില്ലാത്ത വര്‍ണക്കാഴ്ചയൊരുക്കി മലയാളി ചിത്രകാരന്‍

ഗുഹാ ചിത്ര പരമ്പരയിലെ എവല്യൂഷന്‍, മനുഷ്യനില്‍ അന്തര്‍ലീനമായ മൃഗീയ ഭാവങ്ങള്‍ വരച്ചു കാട്ടുന്ന മസില്‍ പവര്‍, കോവിഡ് കാലഘട്ടത്തിലെ വ്യത്യസ്ഥ നിമിഷങ്ങള്‍, പവര്‍ ഓഫ് ഹോഴ്‌സ്, സ്‌നേഹത്തിന്റെ വര്‍ണകാ‍ഴ്ചകള്‍, ഒര്‍ജിന്‍ , ‘ഡ്യുവാലിറ്റി, ആംബുഷ്, തുടങ്ങിയ ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്.

ഓയില്‍, ജലഛായം, അക്രിലിക്, ചാര്‍ക്കോള്‍ എന്നീ മീഡിയത്തില്‍ ക്യാന്‍വാസിലും പേപ്പറിലുമായാണ് ചിത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ജെ.ജെ സ്‌കൂള്‍ ഓഫ് ആര്‍ട്ടിലെ പ്രൊഫ. രാജേന്ദ്ര പാട്ടീല്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.

Also Read: സുസ്ഥിര വികസനത്തിന് കരുത്തായി കിഫ്ബി

ആലപ്പുഴ ജില്ലയിലെ വള്ളികുന്നം സ്വദേശിയാണ് മോഹനന്‍ വാസുദേവന്‍. ഇന്ത്യന്‍ ആര്‍മി കോര്‍പ്‌സ് ഓഫ് സിഗ്‌നല്‍സില്‍ ഉദ്യോഗസ്ഥന്‍ ആയിരുന്നു. കേരളീയ മ്യൂറല്‍ ചിത്രകലയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് വരകള്‍ക്കും വര്‍ണ്ണങ്ങള്‍ക്കുമാണ് പ്രാധാന്യം നല്‍കുന്നത് . ആധുനിക ചിത്രകലാ സമ്പ്രദായത്തിലെ ‘സെമി അബ്‌സ്ട്രാക്ട്’ രീതി പിന്തുടരുന്ന ഈ കുട്ടനാട്ടുകാരന്‍ അന്തര്‍ദേശീയ, ദേശീയ, സംസ്ഥാന തലങ്ങളില്‍ ശ്രദ്ധേയമായ നിരവധി ചിത്രകലാ പ്രദര്‍ശനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.

മുംബൈയില്‍ 2021 നവംബറിലായിരുന്നു മോഹന്‍ വാസുദേവന്റെ ആദ്യ ചിത്ര പ്രദര്‍ശനം ജഹാംഗീര്‍ ആര്‍ട്ട് ഗാലറിയില്‍ നടന്നത്. ഇതാദ്യമായാണ് സോളോ പ്രദര്ശനവുമായി മോഹന്‍ മുംബൈയിലെത്തുന്നത്. പല വര്‍ണത്തിലും വലുപ്പത്തിലുമായി മോഹനന്റെ അറുപത്തി മൂന്നോളം ചിത്രങ്ങളാണ് പ്രശസ്തമായ നെഹ്റു ആര്‍ട്ട് ഗാലറിയിലെ ചുമരുകളെ സമ്പന്നമാക്കുന്നത്.

Also Read: പി എം എ സലാമിനെതിരെ നടപടിയെടുക്കാനുള്ള ആര്‍ജ്ജവം മുസ്ലീം ലീഗ് കാണിക്കണം; ഐ എന്‍ എല്‍

കലാകാരന്റെ സമൂഹത്തോടുള്ള കാഴ്ചപ്പാടാണ് തനിക്ക് വായിച്ചെടുക്കാനായതെന്ന് നര്‍ത്തകിയും എഴുത്തുകാരിയുമായ ഡിംപിള്‍ ഗിരീഷ് പറയുന്നു. വര്‍ണ്ണക്കാഴ്ചകള്‍ക്കിടയിലെ സന്ദേശങ്ങളാണ് ഇത്തരം പ്രദര്‍ശനങ്ങളെ ജനകീയമാക്കുന്നതെന്ന് കലാസ്വാദകന്‍ വിക്രമന്‍ പറഞ്ഞു.

ഇതര ഭാഷക്കാരടങ്ങുന്ന ചിത്രകലാ വിദ്യാര്‍ഥികള്‍ അടക്കം നിരവധി പേരാണ് ആദ്യ ദിവസത്തെ ചിത്ര പ്രദര്‍ശനം കാണാനെത്തിയത്. നിരീക്ഷണവും പരീക്ഷണവുമായി ബിയോണ്ട് ബൗണ്ടറീസ്” എന്ന പേരില്‍ അസാധാരണമായ ഏകാംഗ ചിത്ര പ്രദര്‍ശനത്തിലൂടെ മോഹനന്‍ വാസുദേവന്‍ മഹാനഗരത്തിലെ കലാപ്രേമികളുടെയും ആസ്വാദകരുടെയും മനം കവരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News