റിയാദിൽ വാഹനാപകടത്തെ തുടർന്ന് ചികിത്സക്ക് നാട്ടിൽ പോകാനിരിക്കെ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

റിയാദിൽ വാഹനാപകടത്തെ തുടർന്ന് തുടർചികിത്സക്ക് നാട്ടിൽ പോകാനിരിക്കെ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. കൊല്ലം പുനലൂർ സ്വദേശി ജെറി ജോർജ് ആണ് മരിച്ചത്. റമദാൻ 17ന് റിയാദ് എക്സിറ്റ് 18 ലെ ഇസ്‌തംബൂൾ സ്ട്രീറ്റിലെ സിഗ്നലിൽ വെച്ച് ഉണ്ടായ വാഹനാപകടത്തിൽ ജെറിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇരു കാലുകൾക്കും ഗുരുതരമായ പരിക്കേറ്റ ജെറി കഴിഞ്ഞ ഒരു മാസത്തോളമായി അൽ ഇമാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ആഴ്ച ഡിസ്‌ചാർജ് വാങ്ങി നാട്ടിൽ പോകുന്നതിനായി തയ്യാറെടുക്കവെയാണ് ഹൃദയാഘാതം മൂലം മരണം സംഭവിക്കുന്നത്. റിയാദ് ബത്ഹയിലെ കാർഗോ കമ്പനിയിൽ 6 വർഷമായി ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകി.

Also Read; ആലപ്പുഴയിൽ തന്നെ തോൽപ്പിക്കാൻ വി മുരളീധരൻ ഇടപെട്ടു, അവലോകന യോഗത്തില്‍ പൊട്ടിത്തെറിച്ച് ശോഭ സുരേന്ദ്രൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News