തങ്ങള്‍ സഞ്ചരിച്ച ബോഗി മറിയാത്തതുകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്ന് ഒഡീഷയില്‍ അപകടത്തില്‍പ്പെട്ട കോറമണ്ഡല്‍ എക്‌സ്പ്രസില്‍ ഉണ്ടായിരുന്ന മലയാളി ഷംസുദ്ദീന്‍. എ.സി, സ്ലീപ്പര്‍ ബോഗികളാണ് അധികവും അപകടത്തില്‍പ്പെട്ടത്. ഏകദേശം ആറേ മുക്കാലോടെയാണ് അപകടം സംഭവിച്ചത്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും ഷംസുദ്ദീന്‍ കൈരളി ന്യൂസിനോട് പറഞ്ഞു.
Also read- ഒഡീഷയിലെ ട്രെയിന്‍ ദുരന്തം; ഗോവയില്‍ നടക്കാനിരുന്ന വന്ദേഭാരതിന്റെ ഫ്‌ളാഗ് ഓഫ് മാറ്റിവെച്ചു
താനും സുഹൃത്തുക്കളുമാണ് ട്രെയിനില്‍ ഉണ്ടായിരുന്നത്. ട്രെയിന്‍ ബാലസോറില്‍ എത്തിയപ്പോള്‍ ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. തങ്ങള്‍ സഞ്ചരിച്ച ബോഗി മറിയാത്തതുകൊണ്ട് മാത്രം രക്ഷപ്പെട്ടു. ബോഗിയില്‍ നിന്ന് ഇറങ്ങി നടക്കുന്നതിനിടെ മൂന്നു നാല് മൃതദേഹങ്ങള്‍ കണ്ടു. റെയില്‍ പാളങ്ങള്‍ പൊളിഞ്ഞ അവസ്ഥയിലായിരുന്നു. നാട്ടുകാര്‍ ഉള്‍പ്പെടെ എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയതെന്നും ഷംസുദ്ദീന്‍ പറഞ്ഞു.
കോറമണ്ഡലും ഗുഡ്‌സും കൂട്ടിയിടിച്ച് അരമണിക്കൂര്‍ ശേഷമാണ് ഹൗറ സൂപ്പര്‍ഫാസ്റ്റ് അവിടേയ്ക്ക് വരുന്നതും അപകടത്തില്‍പെടുന്നതും. ട്രാക്ക് ക്ലിയര്‍ ചെയ്തിരുന്നില്ല. ഹൗറ സൂപ്പര്‍ഫാസ്റ്റ് വഴിയില്‍ പിടിച്ചിട്ടിരുന്നെങ്കില്‍ അപകടത്തിന്റെ വ്യാപ്തി കുറയുമായിരുന്നുവെന്നും ഷംസുദ്ദിന്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here