മിന്നും താരം; ഇന്ത്യ എ വനിതാ ടീമിന്റെ ക്യാപ്റ്റനായി മലയാളി താരം മിന്നു മണി

ഇംഗ്ലണ്ട് എ ടീമിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീമിനെ മലയാളി വനിതാ ക്രിക്കറ്റ് താരം മിന്നുമണി നയിക്കും. താരത്തെ ക്യാപ്റ്റനായി ബിസിസിഐ തിരഞ്ഞെടുത്തു.

ഈ മാസം 29 മുതലാണ് പരമ്പര തുടങ്ങുന്നത്. ഇംഗ്ലണ്ട് എ ടീമിന്റെ ഇന്ത്യന്‍ പര്യടനത്തിന്റെ ഭാഗമായാണ് പോരാട്ടം. മൂന്ന് മത്സരങ്ങളും മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ഉച്ചയ്ക്ക് ഒന്നര മുതലാണ് മത്സരം.

Also Read: ‘ഞാൻ വരികൾ മറക്കാറുണ്ട്, തെറ്റി പാടുകയും ചെയ്യും’: ശ്രേയ ഘോഷാലിന്റെ കോൺഫിഡൻസിന് കയ്യടിച്ച് സോഷ്യൽ മീഡിയ

ഈ വര്‍ഷം ജൂലൈയില്‍ ബംഗ്ലാദേശിനെതിരെയാണ് വയനാട് സ്വദേശിയായ മിന്നു അന്താരാഷ്ട്ര ടി20യില്‍ ഇന്ത്യക്കായി അരങ്ങേറിയത്. ഇതുവരെ സീനിയര്‍ ടീമിനായി നാല് മത്സരങ്ങള്‍ കളിച്ചു. ഹാങ്ഷു ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യയുടെ ടി20 ടീമിലും താരം അംഗമായിരുന്നു.

ഇന്ത്യന്‍ എ ടീം: മിന്നു മണി (ക്യാപ്റ്റന്‍), കനിക അഹുജ, ഉമ ഛേത്രി, ശ്രേയങ്ക പാട്ടീല്‍, ഗോംഗ്ദി തൃഷ, വൃന്ദ ദിനേഷ്, ജ്ഞാനാനന്ദ ദിവ്യ, ആരുഷി ഗോയല്‍, ദിഷ കസത്, രാഷി കനോജിയ, മന്നത് കശ്യപ്, അനുഷ ബറെഡ്ഡി, മോനിക്ക പട്ടേല്‍, കഷ്വി ഗൗതം, ജിന്‍ഡിമണി കലിത, പ്രകഷിക നായക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News