ഇന്ന് ഉത്രാടം; ഓണത്തെ വരവേല്‍ക്കാനൊരുങ്ങി മലയാളികള്‍

ഇന്ന് ഉത്രാടം. ഓണത്തെ വരവേല്‍ക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് മലയാളികള്‍. ഓണം പ്രമാണിച്ച് വിപണികളെല്ലാം സജീവമാണ്. സംസ്ഥാനത്തെ വിപണികളിലെല്ലാം വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. സംസ്ഥാനത്തെ ഓണംവാരാഘോഷങ്ങള്‍ക്ക് ഇന്നലെ തുടക്കമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.

also read- യുപിയില്‍ വിദ്യാര്‍ത്ഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവം; അധ്യാപികയെ ചോദ്യം ചെയ്യാതെ പൊലീസ്

അത്തം തുടങ്ങിയുള്ള പത്ത് ദിവസവും ഓണമാഘോഷിക്കാനുള്ള ഓട്ടത്തിലാണ് മലയാളികള്‍. ഉത്രാടമെത്തിയതോടെ അത് ഓട്ടപ്പാച്ചിലാകും. കാണം വിറ്റും ഓണമുണ്ണാനുള്ള എല്ലാ ഒരുക്കളും തേടി കുടുംബസമേതം വിപണിയിലിറങ്ങിയിരിക്കുകയാണ് ആളുകള്‍. വഴിയോരവിപണികളും സജീവമായിത്തന്നെയുണ്ട്.

also read- കൊല്ലത്ത് അതിഥി തൊഴിലാളികൾ താമസിച്ചിരുന്ന സ്ഥലത്ത് അഗ്നിബാധ; പാചക സിലിണ്ടർ പൊട്ടിത്തെറിച്ചു

തുണിക്കടയിലും പച്ചക്കറി കടയിലും കുഞ്ഞുകുട്ടികള്‍ മുതല്‍ പ്രായമായവരുടെ വരെ നീണ്ട നിരകാണാം. ഓണം പൊടിപൊടിക്കാനുള്ള അവസാനവട്ട ഒരുക്കത്തിന്റെ ഓട്ടം എല്ലായിടത്തും കാണാം. ഒത്തൊതുമയുടെ ഉത്സവം കൂടിയാണ് ഓണം. കുടുംബസമേതം ഒത്തുകൂടാനും സ്‌നേഹം പങ്കിടാനും കൂടി ഓണം വേദിയൊരുക്കുന്നു. നാളെ തിരുവോണ ദിനം ഒത്തൊരുമയുടെ മഹോത്സവം കൂടിയാകും മലായാളികള്‍ക്ക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News