മുംബൈയിൽ മലയാളി സാമൂഹിക പ്രവർത്തകൻ വിടപറഞ്ഞു

മുംബൈയിൽ വസായ് -വിരാർ മേഖലയിലെ അറിയപെടുന്ന സാമൂഹിക പ്രവർത്തകനും ഇടത് സഹയാത്രികനുമായ പുരുഷോത്തമൻ നായർ ഹൃദയാഘാതം മൂലം നിര്യാതനായി. പാലക്കാട്‌ വടക്കാഞ്ചേരി സ്വദേശിയാണ്. 62 വയസ്സായിരുന്നു. വസായ് വെസ്റ്റ് സുയോഗ് നഗർ ചുൽന ബാബോള റോഡ് രാജഹാൻസ് ക്ഷിതിജിലാണ് കുടുംബസമേതം താമസം. രാജലക്ഷ്മി ആണ് ഭാര്യ. അരുൺ മകനാണ്.

ALSO READ: സഖ്യകക്ഷികൾക്ക് 5 ക്യാബിനറ്റ് പദവി ഉൾപ്പെടെ 11 സ്ഥാനങ്ങൾ, 61 മന്ത്രിസ്ഥാനങ്ങൾ ബിജെപിക്ക്; മൂന്നാം തവണയും അധികാരത്തിലേറി മോദി

മലയാള ഭാഷാ പ്രചാരണ സംഘം സെക്രട്ടറിയും നല്ലസോപാര കേരള സമാജം പ്രസിഡന്റുമായ രാജൻ നായരുടെ സഹോദരി ഭർത്താവ് ആണ്. സി പി ഐ എം വസായ് യുണിറ്റ്, മലയാള ഭാഷാ പ്രചാരണ സംഘം അനുശോചനം രേഖപ്പെടുത്തി. കൈരളി ടി വിക്ക് വേണ്ടി മുബൈ റീജിയണൽ ഹെഡ് മിഥുൻ വി ആദരാഞ്ജലി അർപ്പിച്ചു. മൃതദേഹം പൊതുദർശനത്തിനായി വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്. ശവ സംസ്കാര ചടങ്ങുകൾ പിന്നീട് അറിയിക്കുമെന്നാണ് ബന്ധുക്കൾ അറിയിച്ചത്.

ALSO READ: ജോർജ് കുര്യന്റെ കേന്ദ്ര മന്ത്രിസഭാ പ്രവേശനം; അമ്പരന്ന് സംസ്ഥാനത്തെ ബിജെപി നേതാക്കൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here