മേഘാലയ ചിറാപുഞ്ചിയിലെ വെള്ളച്ചാട്ടത്തിൽ മലയാളി സൈനികന് ദാരുണാന്ത്യം

മേഘാലയ ചിറാപുഞ്ചിയിലെ വെള്ളചാട്ടത്തിൽ കോഴിക്കോട് അത്തോളി സ്വദേശിയായ സൈനികന് ദാരുണാന്ത്യം. അത്തോളി കുനിയിൽകടവ് മരക്കാടത്ത് പരേതനായ ഗോപാലൻ്റെ മകൻ ഹവിൽദാർ അനീഷ് (42) ആണ് മരിച്ചത്. ചിറാപുഞ്ചിലെ ലിംഗ്സിയാർ വെളളച്ചാട്ടത്തിൽ കുടുംബവുമൊത്ത് വിനോദ യാത്രക്കിടെയാണ് അനീഷിന് ദാരുണാന്ത്യമുണ്ടായത്.

Also Read: ആലുവയിൽ വാഹനം തകർത്ത രണ്ടുപേർ പൊലീസ് പിടിയിൽ

ഞായറാഴ്ച വൈകീട്ട് 3.30 ഓടെയാണ് അപകടം നടന്നത്. ഇന്ത്യൻ ആർമി പോലീസിൽ ഹവിൽദാറായ അനീഷ് അവധി കഴിഞ്ഞ് മെയ് 12 നായിരുന്നു, കുടുംബ സമേതം ജോലി സ്ഥലത്തേക്ക് തിരിച്ചു പോയത്. 2004 -ലായിരുന്നു സൈന്യത്തിൽ ചേർന്നത്. മൃതദേഹം നാളെ (ചൊവ്വ) ഉച്ചയോടെ നാട്ടിലെത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. യശോദയാണ് അമ്മ. ഭാര്യ: സജിന. മക്കൾ: അവന്തിക, അനന്തു. സഹോദരങ്ങൾ: റഷി, മിനി.

Also Read: അവയവ മാഫിയ; 20 പേരെ ഇറാനിലേക്ക് കടത്തിയെന്ന് പിടിയിലായ പ്രതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News