അമേരിക്കയില്‍ മലയാളി സൈനികന്‍ കടലില്‍ മുങ്ങിമരിച്ചു

അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ മലയാളി സൈനികന്‍ കടലില്‍ മുങ്ങിമരിച്ചു. കോട്ടയം പള്ളിക്കത്തോട് സ്വദേശി മാര്‍ട്ടിന്‍ ആന്റഖണിയുടെ മകന്‍ കോളിന്‍ മാര്‍ട്ടിന്‍(19) ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം കടല്‍ത്തീരത്തുകൂടി നടക്കുമ്പോള്‍ തിരയില്‍പ്പെട്ട് ചുഴിയില്‍ അകപ്പെടുകയായിരുന്നു.

also read; കാറപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഫുട്ബോൾ താരം ലയണൽ മെസി; വീഡിയോ

കോസ്റ്റ് ഗാര്‍ഡ് എത്തി രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം. പഠനശേഷം സൈന്യത്തില്‍ ചേര്‍ന്ന് 10 മാസം കഴിഞ്ഞപ്പോഴാണ് അപകടം സംഭവിച്ചത്. അഞ്ചു വര്‍ഷം മുന്‍പാണ് കോളിന്‍ അമേരിക്കയില്‍ എത്തിയത്. സംസ്‌കാരം സൈനിക ബഹുമതികളോടെ ന്യൂയോര്‍ക്കില്‍ നടക്കും.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News