പലസ്തീന്‍-ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 500 കടന്നു. ഇസ്രയേല്‍ പലസ്തീന്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി വിദേശകാര്യമന്ത്രാലയം. ഇസ്രയേലിലെയും പലസ്തീനിലെയും ഇന്ത്യക്കാര്‍ക്ക് വേണ്ടി ഹെല്‍പ് ലൈന്‍ വാട്‌സ്ആപ്പ് നമ്പറുകള്‍ വിദേശകാര്യമന്ത്രാലയം പുറത്തിറക്കി. ഇസ്രയേല്‍: +97235226748, പലസ്തീന്‍: +97059291641 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
സംഘര്‍ഷം രൂക്ഷമായതിനാല്‍ ന്യൂഡല്‍ഹിയില്‍നിന്ന് ഇസ്രയേലിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസ് എയര്‍ ഇന്ത്യ റദ്ദാക്കി. കൂടുതല്‍ വിവരങ്ങള്‍ക്ക് www.oref.org.il/en വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. ഹെല്‍പ് ലൈന്‍ നമ്പര്‍: +97235226748. ഇസ്രയേലിലെ 7000ത്തോളം മലയാളികള്‍ സുരക്ഷിതരാണെന്ന് നോര്‍ക്ക അറിയിച്ചു.
ആക്രമണം രൂക്ഷമായതിന് പിന്നാലെ മലയാളികള്‍ ഭൂരിഭാഗം പേരും ബങ്കറുകളില്‍ അഭയം തേടി. ബങ്കറുകളില്‍ തന്നെ കഴിയാനാണ് നിര്‍ദ്ദേശം ലഭിച്ചതെന്ന് മലയാളികള്‍ പറഞ്ഞു. വീടിന് പുറത്തിറങ്ങരുതെന്നാണ് തെക്കന്‍ ഇസ്രയേല്‍ മേഖലയിലെ ജനങ്ങള്‍ക്കുള്ള നിര്‍ദ്ദേശം. ആറായിരത്തോളം മലയാളികള്‍ ഉള്‍പ്പെടെ പതിനെട്ടായിരത്തോളം ഇന്ത്യക്കാര്‍ നിലവില്‍ ഇസ്രയേലില്‍ ഉണ്ടെന്നാണ് പ്രാഥമിക കണക്ക്.
Also Read : ഇസ്രയേല്‍ പലസ്തീന്‍ സംഘര്‍ഷം; ഇന്ത്യക്കാര്‍ക്കുള്ള ഹെല്‍പ് ലൈന്‍ നമ്പറുകള്‍ പുറത്തിറക്കി
നിലവിലെ സാഹചര്യം മോശമാണെന്ന് ഇന്ത്യയിലെ ഇസ്രയേല്‍ സ്ഥാനപതിയും സ്ഥിരീകരിച്ചു. അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും പൗരന്‍മാര്‍ സുരക്ഷിത സ്ഥാനത്ത് തുടരണമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. പ്രാദേശിക ഭരണകൂടങ്ങള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. ജാഗ്രത തുടരുന്നതിനൊപ്പം അടിയന്തര സാഹചര്യങ്ങളില്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടണമെന്നും അറിയിപ്പില്‍ പറയുന്നു.
മലയാളമടക്കമുള്ള പ്രാദേശിക ഭാഷകളിലാണ് ഇന്ത്യാക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. അത്യാവശ്യ ഘട്ടങ്ങളില്‍ ബന്ധപ്പെടാന്‍ ഹെല്പ് ലൈന്‍ നമ്പരും ഇ മെയിലും നിര്‍ദ്ദേശത്തോടൊപ്പം നല്‍കിയിട്ടുണ്ട്. അതേസമയം പലസ്തീനില്‍ കുടുങ്ങിയവരില്‍ കേരളത്തില്‍ നിന്നുള്ള തീര്‍ത്ഥാടക സംഘവുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബത്ലഹേമില്‍ തീര്‍ത്ഥാടനത്തിന് പോയ 38 പേരടങ്ങുന്ന സംഘമാണ് കുടുങ്ങിയതെന്നും നിലവില്‍ ഹോട്ടലിലാണ് സംഘമുള്ളതെന്നും എല്ലാവരും സുരക്ഷിതരാണെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here