ബഹ്‌റൈനിൽ മലയാളി വിദ്യാർത്ഥി ബാൽക്കണിയിൽ നിന്ന് വീണ് മരിച്ചു

ബഹ്‌റൈനിൽ മലയാളി വിദ്യാർത്ഥി ബാൽക്കണിയിൽ നിന്ന് വീണ് മരിച്ചു. 15 വയസുകാരനായ സയാൻ അഹമ്മദ് ആണ് മരിച്ചത്. ജുഫൈറിലെ അപ്പാർട്ട്മെന്റിലെ പതിനൊന്നാം നിലയിലെ ബാൽക്കണിയിൽ നിന്നാണ് കുട്ടി വീഴുന്നത്. കണ്ണൂർ പഴയങ്ങാടി മുട്ടം വെള്ളച്ചാൽ സ്വദേശി ഷജീറിന്റെ മകനാണ് സയാൻ. ബഹ്‌റൈൻ ന്യൂ മില്ലേനിയം സ്‌കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥി ആയിരുന്നു.

also read :ഭർത്താവിനൊപ്പം ഭക്ഷണം കഴിക്കവെ യുവതി കുഴഞ്ഞ് വീണ് മരിച്ചു

ബഹ്‌റൈനിൽ ബിസിനസ് നടത്തിവരുകയാണ് ഷജീർ. ഒമാനിൽ നിന്നും അടുത്ത കാലത്താണ് ഇവർ ബഹ്റെെനിൽ എത്തിയത്. ശനിയാഴ്ച വെെകുന്നേരം ആണ് അപകടം നടക്കുന്നത്. മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

also read :മസ്കറ്റിൽ റസ്റ്റൊറന്‍റിലെ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് 18 പേർക്ക് പരുക്കേറ്റു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News