ഐഐടി ഖരഗ്പൂരിൽ മലയാളി വിദ്യാർത്ഥിയുടെ മരണം; മൃതദേഹം നാട്ടിലെത്തിച്ചു

death

ഖരഗ്പൂരില്‍ മരിച്ച മലയാളി വിദ്യാര്‍ഥിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. സംസ്ക്കാരം ആലപ്പുഴ ഏവൂരിലെ വീട്ടുവളപ്പിൽ നടന്നു. ബയോടെക്നോളജി & ബയോകെമിക്കൽ എൻജിനിയറിങ് വിദ്യാർഥിയായിരുന്ന ദേവിക പിള്ള തൂങ്ങിമരിച്ചതാണെന്നാണ് ഐഐടിയിൽ നിന്നു ബന്ധുക്കളെ അറിയിച്ചത്.

Also Read: നീറ്റ് പരീക്ഷാഫലത്തെ സംബന്ധിച്ചുള്ള ആക്ഷേപങ്ങൾ രാജ്യത്തെ പ്രവേശന പരീക്ഷാ സമ്പ്രദായത്തിന്റെ വിശ്വാസ്യതയെ ബാധിക്കുന്നത്: മുഖ്യമന്ത്രി

ഹരിപ്പാട് ഏവൂർതെക്ക് സ്വദേശിനിയായ ദേവിക പിള്ള ജനിച്ചതും വളർന്നതും ഒഡീഷയിലാണ്. അവിടെ അധ്യാപകരായിരുന്ന ദമ്പതികളുടെ മകൾ പഠനത്തിൽ മിടുക്കിയായിരുന്നു. മൂന്നുവർഷം മുൻപാണ് ഐഐടി ഖരഗ്പൂരിൽ പ്രവേശനം നേടിയത്. ഇന്നലെ രാവിലെയാണ് ദേവിക മരിച്ച വിവരം ബന്ധുക്കളെ അറിയിക്കുന്നത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. അസ്വഭാവിക മരണത്തിന് പശ്ചിമ ബംഗാൾ പൊലീസ് കേസെടുത്തിട്ടുണ്ട്. ഹോസ്റ്റലിലെയും പരിസരത്തെയും സിസി സി ടി വികൾ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.

Also Read: ബാബറി മസ്ജിദും അയോധ്യ വിഷയവും ഉൾപ്പെടുന്ന പാഠഭാഗങ്ങളിൽ മാറ്റം വരുത്തിയ എൻസിഇആർടി നടപടി കേരളം അംഗീകരിക്കുന്നില്ല: മന്ത്രി വി ശിവൻകുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here