ഭക്ഷണത്തിന്റെ പേരിൽ തർക്കം; മൈസുരുവില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണം

crime

മൈസുരുവില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണമുണ്ടായതായി പരാതി. ഹോട്ടലില്‍ പാര്‍ട് ടൈം ജോലി ചെയ്യുന്ന നിയമവിദ്യാര്‍ത്ഥികളായ കോഴിക്കോട് സ്വദേശികളെയാണ് ആക്രമിച്ചത്. കോഴിക്കോട് കോടഞ്ചേരി സ്വദേശികളായ ടോണി ആന്റണി, രാജു എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. പരിക്കേറ്റ രണ്ട് വിദ്യാര്‍ത്ഥികളെയും മൈസുരുവിൽ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Also Read; കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് വന്നവരെക്കുറിച്ച് സുധാകരന്‍ മര്യാദയില്ലാതെ സംസാരിക്കുന്നു: മന്ത്രി മുഹമ്മദ് റിയാസ്

അങ്കമാലി സ്വദേശിയായ ഷൈന്‍ പ്രസാദ് എന്നയാളും, സംഘവുമാണ് ആക്രമിച്ചത് എന്നാണ് വിദ്യാർത്ഥികളുടെ പരാതി. ഷൈന്‍ പ്രസാദ് ഗുണ്ടകളെ കൂട്ടിയെത്തി ആക്രമണം നടത്തുകയായിരുന്നെന്ന് പരാതിക്കാരായ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

Also Read; കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്ന വീഡിയോകൾ ടെലഗ്രാമിലൂടെ വിറ്റു; യുപിയിൽ 17-കാരന്‍ പിടിയിൽ

ഭക്ഷണത്തിന്റെ പേരില്‍ വാക്കുതര്‍ക്കമുണ്ടാവുകയും, രണ്ട് ദിവസത്തിനുശേഷം ആളെക്കൂട്ടിയെത്തി മര്‍ദിക്കുകയുമായിരുന്നു. 16-ആം തീയതി രാത്രി ഹോട്ടലില്‍ നിന്ന് നല്‍കിയ ഗ്ലാസിന് വൃത്തിയില്ലെന്ന് പറഞ്ഞായിരുന്നു വാക്കു തര്‍ക്കമുണ്ടായത്. അന്ന് ഭീഷണിപ്പെടുത്തി തിരിച്ചുപോയ ഷൈന്‍ പ്രസാദും സംഘവും രാത്രിയോടെ ഗുണ്ടകളുമായി ഹോട്ടലിലെത്തി രണ്ട് വിദ്യാര്‍ത്ഥികളെയും വലിച്ചിറക്കി ക്രൂരമായി മര്‍ദിക്കുകയായിരുന്നെന്ന് ഹോട്ടലുടമ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News