മലയാളിയെ വിവാഹം ക‍ഴിച്ച് സൗത്ത് ആഫ്രിക്കന്‍ സ്വദേശിനി, ചടങ്ങ് പള്ളിക്കാവ് ക്ഷേത്രത്തില്‍

മലയാളി യുവാവായ  അരുൺ അനന്തകൃഷ്ണനും സൗത്ത് ആഫ്രിക്കൻ സ്വദേശി പോർഷ്യ തെക്കീസോയും വിവാഹിതരായി. പള്ളിക്കാവ് ക്ഷേത്ര സന്നിധിയിൽ ഹൈന്ദവ അചാരപ്രകാരം നടന്ന വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോർഷ്യയുടെ സുഹൃത്ത് കെൽവിനും ഭാര്യ വൈവോണും എത്തിയിരുന്നു.

ALSO READ: കെ സുധാകരനെതിരെ മൊഴി നൽകി; മോൺസൻ മാവുങ്കലിന്റെ ഡ്രൈവർക്കെതിരെ ഭീഷണി

പിറവം മേലാട്ട് പുത്തൻപുരയിൽ അരുൺ അനന്തകൃഷ്ണന്‍ നാട്ടിൽ പഠനത്തിനു ശേഷം ജോലി തേടിയാണ് അരുൺ സൗത്ത് ആഫ്രിക്കയിൽ എത്തിയത്. ശേഷം  ബിസിനസ് ആവശ്യമായിട്ട് പോർഷ്യ തെക്കീസോയെ പരിചയപ്പെടുകയായിരുന്നു.  2012ൽ ആരംഭിച്ച പരിചയം പിന്നീടു പ്രണയത്തിനു വഴി മാറി.

സൗത്ത് ആഫ്രിക്കയിൽ ഗൃഹോപകരണങ്ങളുടെ വ്യാപാര സ്ഥാപനം നടത്തുകയാണ് അരുൺ.അടുത്ത മാസം 11നു ഇരുവരും തിരികെ പോകും.

ALSO READ:  ആലപ്പുഴയിലെ വ്യാജ ഡിഗ്രി ആരോപണം; നിഖില്‍ തോമസിന്റെ മുഴുവന്‍ ഡോക്യുമെന്റും ഒറിജിനലെന്ന് എസ്എഫ്‌ഐ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News