അർധരാത്രി സർക്കാർ ബസിൽ നിന്ന് ഇറക്കിവിട്ടു; മലയാളി അധ്യാപികയ്ക്ക് തമിഴ്‌നാട്ടിൽ ദുരനുഭവം

setc

തമിഴ്‌നാട്ടിൽ മലയാളി അധ്യാപികയെ അർധരാത്രി ബസിൽ നിന്നും ഇറക്കിവിട്ടു. കോഴിക്കോട് സ്വദേശിനിയും സ്വകാര്യ കോളജ് അധ്യാപികയുമായ സ്വാതിഷയ്ക്കാണ് ഈ ദുരനുഭവം ഉണ്ടായത്.

ചെന്നൈയിലേക്കുള്ള യാത്രയിലായിരുന്നു യുവതി.രാത്രി സമയം വൈകിയതിനാൽ താമസസ്ഥലത്തിന് സമീപം ബസ് നിർത്തണമെന്ന് സ്വാതിഷ ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് കണ്ടക്ടർ യുവതിയെ ബസിൽ നിന്നും ഇറക്കി വിട്ടത്.സുരക്ഷിതമല്ലെന്ന് പറഞ്ഞിട്ടും ബസ് ജീവനക്കാർ ഇത്  കേള്‍ക്കാന്‍ കൂട്ടാക്കിയില്ല.

ALSO READ; തൃശൂരിൽ വീടിനുള്ളിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി

പൊലീസിൽ പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ ഇഷ്ടമുള്ളത് ചെയ്തുകൊള്ളാൻ കണ്ടക്ടർ അടക്കം പറഞ്ഞുവെന്നും യുവതി പറഞ്ഞു.അതേസമയം ടിക്കറ്റ് ചാർജിന്റെ ബാക്കി നൽകാൻ കണ്ടക്ടർ ആദ്യം തയ്യാറായിയുരുന്നില്ലെന്നും ഇതിനെ ചൊല്ലി ആദ്യമൊരു തർക്കം ഉണ്ടായെന്നും സ്വാതിഷ പറഞ്ഞു.

ഈ ദുരനുഭവത്തെപ്പറ്റി യുവതി എക്‌സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ അടക്കം മെൻഷൻ ചെയ്താണ് പോസ്റ്റ്. സംഭവത്തിൽ തമിഴ്നാട് എസ് ഇ ടി സിയ്ക്കും യുവതി പരാതി നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News