ട്രെയിനിലെ ശുചിമുറിയിൽ മലയാളി യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. ആലപ്പുഴ – ധൻബാദ് എക്സ്പ്രസ് ട്രെയിനിൽ ജോളാർപെട്ടിൽ വച്ചാണ് മൃതദേഹം ശുചിമുറിക്കുള്ളിൽ നിന്ന് കണ്ടെത്തിയത്. വൈക്കം ആറാട്ടുകുളങ്ങര പാലക്കാട്ട് മഠത്തിൽ സുരജ എസ് നായർ ആണ് മരിച്ചത്. 45 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
Also Read: കെ ഫോണ്‍ പദ്ധതിക്കെതിരായ ഹര്‍ജി; വി ഡി സതീശന് തിരിച്ചടി; പൊതുതാത്പര്യം എന്തെന്ന് കോടതി
ഒഡിഷയിലുള്ള സഹോദരിയുടെ വീട്ടിൽ പോയ ശേഷം തിരികെ വൈക്കത്തേക്ക് മടങ്ങുകയായിരുന്നു. റെയിൽവേ അധികൃതരാണ് ശുചിമുറിയിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് അവർ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ജോളാർപെട്ടിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ബന്ധുക്കൾ സ്ഥലത്തേക്ക് പോയിട്ടുണ്ട്.
Also Read: ഇസ്രയേല്‍ അധിനിവേശം നൂറാം ദിവസത്തില്‍; ഗാസയില്‍ ആക്രമണം തുടരുമെന്ന് നെതന്യാഹു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here