സ്ത്രീധന പീഡനം; ഷാർജയിൽ യുവതി തൂങ്ങിമരിച്ചു; ഭർത്താവിനെതിരെ പരാതി നൽകി കുടുംബം

മലയാളി യുവതി ഷാര്‍ജയിൽ തൂങ്ങി മരിച്ച സംഭവത്തിൽ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പരാതി. കഴിഞ്ഞ ദിവസമാണ് കല്ലുവാതുക്കൽ മേവനകോണം സ്വദേശിയും ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമായ റാണി ഗൗരി(29 ) എന്ന യുവതി ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ചത്. മരണത്തിനു പിന്നിൽ സ്ത്രീധന പീഡനമെന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്. ഭര്‍ത്താവ് ആറ്റിങ്ങൽ അവനവഞ്ചേരി സ്വദേശിയായ വൈശാഖിനും കുടുംബത്തിനുമെതിരെയാണ് പരാതി.

ALSO READ: തിരുവനന്തപുരം ചെമ്പക മംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു

ഷാർജയിൽ ഭര്‍ത്താവിനും നാലുവയസുള്ള മകൾക്കുമൊപ്പമായിരുന്നു താമസം. മരണത്തിന് പിന്നിൽ നിരന്തര മാനസിക പീഡനമെന്നാണ് ബന്ധുക്കളുടെ പരാതി. ഷാര്‍ജാ പൊലീസിലും പാരിപ്പള്ളി, ആറ്റിങ്ങൽ സ്റ്റേഷനുകളിലും ഭര്‍ത്താവ് വൈശാഖിനും കുടുംബത്തിനുമെതിരെ റാണിയുടെ വീട്ടുകാർ പരാതി നൽകി.

ALSO READ: ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാന് നേരെ ആക്രമണ ശ്രമം

റാണിയുടെ വിവാഹത്തിന് മുമ്പുള്ള ബന്ധത്തിന്‍റെ പേരിലും പ്രശ്നങ്ങളുണ്ടായിരുന്നു. 2018 ലായിരുന്നു റാണിയുടേയും വൈശാഖിന്‍റേയും വിവാഹം. കല്യാണത്തിന് സ്ത്രീധനമായി 130 പവൻ സ്വര്‍ണം നൽകിയെന്നും റാണിയുടെ ബന്ധുക്കൾ പറയുന്നുണ്ട്.

സ്വകാര്യ കമ്പനിയിലെ എഞ്ചിനിയറാണ് വൈശാഖ്. ആറുമാസം മുമ്പാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍റായ റാണി ജോലി കിട്ടി ഭര്‍ത്താവിനൊപ്പം ഷാര്‍ജയിലെത്തിയത്. ഷാർജയിൽ ഇരുവര്‍ക്കുമൊപ്പമുണ്ടായിരുന്ന വൈശാഖിന്‍റെ അമ്മ മിനി വിജയൻ ഒരാഴ്ച മുമ്പാണ് പേരക്കുട്ടിയുമായി നാട്ടിലെത്തിയത്. പ്രവാസി സംഘടനകളുടെ സഹായത്തോടെ ഭൗതികദേഹം നാട്ടിലെത്തിക്കാനാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News