അമിത രക്തസ്രാവം; ഭർത്താവിന്റെ വെടിയേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവതിയുടെ ഗര്‍ഭസ്ഥശിശു മരിച്ചു

ഭർത്താവിന്റെ വെടിയേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവതിയുടെ ഗര്‍ഭസ്ഥശിശു മരിച്ചു. യുഎസിലെ ഷിക്കാഗോയിൽ ആണ് സംഭവം. യുഎസിൽ ഭർത്താവിന്റെ വെടിയേറ്റ് ഉഴവൂർ സ്വദേശി മീര (32)യെയാണ് ഗുരുതര പരുക്കുകളോടെ ഇലിനോയ് ലൂഥറൻ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ALSO READ: നിജ്ജാര്‍ കൊലപാതകം; കാനഡ തെളിവുകള്‍ നല്‍കിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍

അതേസമയം യുവതിയുടെ ആരോഗ്യനിലയില്‍ ചെറിയ പുരോഗതിയുണ്ട്. മീരയുടെ മൂന്നാമത്തെ ശസ്ത്രക്രിയയും പൂർത്തിയായി. രണ്ടു മാസം ഗർഭിണിയായിരുന്ന മീരയുടെ ഗർഭസ്ഥശിശു ഗുരുതരമായ രക്തസ്രാവത്തെത്തുടർന്നാണ് മരിച്ചതെന്ന് ഡോക്ടർമാർ അറിയിച്ചു.

കുടുംബപ്രശ്നങ്ങളെ തുടർന്ന് ആണ് ഭർത്താവ് ഏറ്റുമാനൂർ പഴയമ്പിള്ളി സ്വദേശിയായ അമൽ റെജി ഈ ക്രൂരകൃത്യം നടത്തിയതെന്നാണ് കേസ്. ഷിക്കാഗോയിലെ ഒരു പള്ളിക്കു സമീപമാണു സംഭവം. 10 തവണ വെടിയുതിർത്തതായി തെളിഞ്ഞിട്ടുണ്ട്.

ALSO READ:പോസ്റ്റുകളും റീലുകളും ഇനി ക്ലോസ് ഫ്രണ്ട്‌സിന് മാത്രം കാണാം; പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം

മീരയുടെ കണ്ണിനും വാരിയെല്ലിനുമാണു വെടിയേറ്റത്.തൊട്ടടുത്തു നിന്നാണ് അമൽ വെടിയുതിർത്തത്. അമലിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവർക്കും മൂന്നു വയസ്സുള്ള ഒരു മകനുണ്ട്.മീരയും യുഎസിൽ തന്നെയുള്ള ഇരട്ട സഹോദരി മീനുവും നഴ്സുമാരാണ്. ഒന്നര വർഷം മുൻപാണ് മീരയും ഭർത്താവും യുഎസിലേക്കു പോയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News