ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ മലയാളി യുവതിക്ക് പരിക്ക്

ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ മലയാളി യുവതിക്ക് പരിക്ക്. കണ്ണൂര്‍ ശ്രീകണ്ഠപുരം വളക്കൈ സ്വദേശി ഷീജ ആനന്ദിനാണ് പരിക്കേറ്റത്. സൗത്ത് ഇസ്രയേലിലെ അഷ്‌കിലോണില്‍ ഹമാസ് നടത്തിയ മിസൈല്‍ ആക്രമണത്തിലാണ് ഷീജയ്ക്ക് പരിക്കേറ്റത്. ഏഴ് വര്‍ഷമായി ഇവിടെ കെയര്‍ ടേക്കറായി ജോലി ചെയ്തു വരികയായിരുന്നു ഷീജ.

Also Read: കങ്ങഴ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്; കോ ലീ ബി സഖ്യത്തിന് വിജയം

ഇസ്രായേല്‍ സമയം ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് ആക്രമണം ഉണ്ടായത്. ഈ സമയം ഷീജ വീട്ടിലേക്ക് വീഡിയോ കോളില്‍ സംസാരിക്കുകയായിരുന്നു. വലിയ ശബ്ദത്തോടെ പൊട്ടിത്തെറി നടന്നു. ഉടന്‍ ഫോണ്‍ സംഭാഷണം നിലച്ചു. പിന്നീട് ഇവരെ വീട്ടുകാര്‍ക്ക് ബന്ധപ്പെടാന്‍ സാധിച്ചില്ല. ഇവര്‍ ജോലി ചെയ്യുന്ന വീട്ടുകാര്‍ക്കും പരിക്കുണ്ട്. ഷീജയെ ഉടന്‍ തന്നെ സമീപത്തുള്ള ബെര്‍സാലൈ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് ടെല്‍ അവീവിലെ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സക്കായി കൊണ്ടുപോയി. ഷീജയ്ക്ക് കൈക്കും കാലുകൾക്കും വയറിനും പരുക്കേറ്റു. അടിയന്തര ശസ്ത്രക്രിയ നടത്തി.

Also Read: ‘തിരികെ സ്‌കൂളിലേക്ക്’; എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റിന്റെ വീഡിയോ വൈറല്‍

ഇസ്രയേലിലുള്ള ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്ന് എംബസി മുന്നറിയിപ്പ് നല്‍കിയിരുന്നു. നിരവധിപേര്‍ സുരക്ഷി സ്ഥാനങ്ങളിലേക്കും ബങ്കറുകളിലേക്കും മാറിയിരുന്നു. ഇസ്രയേലില്‍ ഒറ്റപ്പെട്ടുപോയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ തിരികെ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചെന്ന് കേന്ദ്ര വിദേശ കാര്യ സഹമന്ത്രി മീനാക്ഷി ലേഖി അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News