ബംഗളൂരുവില്‍ മലയാളി യുവതി തൂങ്ങി മരിച്ചനിലയില്‍

Suicide

ബംഗളൂരുവില്‍ മലയാളി യുവതിയെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് നാദാപുരം കല്ലാച്ചി വലിയപറമ്പത്ത് അശ്വതി (20) ആണ് മരിച്ചത്. ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലെ കഫെ ജീവനക്കാരിയായിരുന്നു അശ്വതി.

Also Read : കളമശേരിയില്‍ ഓടുന്ന ബസ്സില്‍ കണ്ടക്ടറെ കുത്തിക്കൊന്നു

ചിക്കജാല വിദ്യാനഗറിലെ താമസസ്ഥലത്ത് 30ന് രാവിലെയാണ് യുവതിയെ തൂങ്ങി മരിച്ചനലയില്‍ കണ്ടെത്തിയത്. മൃതദേഹം യെലഹങ്ക സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News