ബംഗളൂരുവിൽ ബൈക്ക് ഡിവൈഡറിലിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം

ബംഗളൂരുവിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ചുകയറി മലയാളി യുവാവ് മരിച്ചു. കോഴിക്കോട് കക്കോടി സ്വദേശി കക്കോടിയിൽ ഹൗസ് അബ്ദുൽ നസീറിന്റെ മകൻ ജിഫ്രിൻ നസീർ (23) ആണ് മരിച്ചത്. മാന്യതാ ടെക്‌പാർക്കിൽ സ്വകാര്യ കമ്പനിയിൽ ജോലിചെയ്ത് വരികയായിരുന്നു ജിഫ്രിൻ നസീർ. തിങ്കളാഴ്ച പുലർച്ച ഡോമ്ലൂർ ഹൈവേയിൽ വെച്ചായിരുന്നു അപകടം.

ALSO READ: തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്ക് സാധ്യത; റെഡ് അലര്‍ട്ട്

മണിപ്പാൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത മൃതദേഹം കെ.എം.സി.സി പ്രവർത്തകരുടെ നേതൃത്വത്തിൽ നാട്ടിലേക്ക് കൊണ്ടു പോയി. മാതാവ്: ബൽക്കീസ്. സഹോദരങ്ങൾ: ജസ്‌ന നസീർ (ഓസ്ട്രേലിയ), സബ മുഹമ്മദ് (ദുബൈ), പരേതനായ ജിഷിൻ നസീർ. മയ്യത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതുമണിക്ക് കക്കോടി മഹല്ല് ജുമഅത്തു പള്ളിയിൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News