അബുദാബിയിൽ നിന്ന് മലയാളി യുവാവിനെ മൂന്ന് മാസമായി കാണാനില്ലെന്ന് പരാതി; കാണാതായത് തിരുവനന്തപുരം പുതിയതുറ സ്വദേശി ഡിക്സണെ

മലയാളി യുവാവിനെ മൂന്ന് മാസമായി അബുദാബിയിൽ നിന്ന് കാണാനില്ലെന്ന് പരാതി. തിരുവനന്തപുരം സ്വദേശി ഡിക്സൺ സെബാസ്റ്റ്യനെയാണ് മെയ് മാസം മുതൽ കാണാതായത്. മെയ് 15 മുതലാണ് വിഴിഞ്ഞം പുതിയതുറ സ്വദേശി ഡിക്സൺ സെബാസ്റ്റ്യനെ കാണാതായത്. കഴിഞ്ഞ ഡിസംബറിൽ അബുദാബിയിലെ ഒരു മൊബൈൽകടയിലേക്ക് ടെക്നീഷ്യനായി ജോലി ലഭിച്ച് എത്തിയതായിരുന്നു ഡിക്സൺ.

Also Read; കുവൈത്ത് തീപിടിത്തം യാദൃശ്ചികം, കുറ്റകരമായ അനാസ്ഥയായി കണക്കാക്കാൻ കഴിയില്ല; സാങ്കേതിക റിപ്പോർട്ട് പുറത്ത്

മെയ് മാസം വരെ വെട്ടിലേക്ക് വിളിക്കുകയും പണംഅയക്കുകയും ചെയ്തിരുന്നതായി ഡിക്സന്റെ ബന്ധുക്കൾ പറഞ്ഞു. മെയ് 15 നു വൈകീട്ട് ചായകുടിക്കാനായി സമീപത്തെ ഹോട്ടലിലേക്കാണ് പറഞ്ഞു മൊബൈൽ ഷോപ്പിൽനിന്ന് പുറത്തിറങ്ങിയ ഡിക്സനെ കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചില്ല. രാത്രി വൈകിയും കാണാത്തതിനെ തുടർന്ന് കടയുടമകളാണ് ബന്ധുക്കളെ വിവരം അറിയിച്ചത്. തുടർന്ന് വിവിധയിടങ്ങളിൽ അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിച്ചില്ല.

Also Read; 13കാരിയെ കാണാതായ സംഭവം; സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്

അന്നുമുതൽ ഡിക്സന്റെ മൊബൈൽ ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പരാതി നൽകിയിട്ടുണ്ടെങ്കിലും നടപടിയൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. ഡിക്സനെ ഉടൻ കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. വിവരം ലഭിക്കുന്നവർ +971 58 938 0260 എന്ന നമ്പറിൽ അറിയിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News