അബുദാബി ബിഗ്‌ ടിക്കറ്റ് നറുക്കെടുപ്പ്: 46 കോടി അടിച്ചത് മലയാളി സംഘത്തിന്

abudhabi big ticket

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 46 കോടി ബമ്പറടിച്ച് മലയാളി യുവാവും സുഹൃത്തുക്കളും. യു എ ഇയിലെ ഒരു സ്കൂൾ ജീവനക്കാരനായ പ്രിൻസ് കോലശ്ശേരി സെബാസ്റ്റ്യനാണ് ബിഗ് ടിക്കറ്റ് അടിച്ചത്. സുഹൃത്തുക്കൾ പറഞ്ഞിട്ടും തനിക്ക് സമ്മാനം അടിച്ചെന്ന് വിശ്വസിക്കാനാകാതെ ഇരുന്ന പ്രിൻസ് അവസാനം ഷോ അവതാരകനായ റിച്ചാർഡിൽ നിന്നും വിവരം കേട്ടപ്പോഴാണ് വിശ്വസിക്കാൻ തയ്യാറായത്.

എട്ട് വർഷമായി യു എ ഇയിൽ താമസിക്കുന്ന പ്രിൻസ്, സംഘം ചേർന്ന് ടിക്കറ്റ് എടുക്കാൻ തുടങ്ങിയിട്ട് രണ്ട് വർഷത്തിലേറെയായി. 197281 എന്ന നമ്പറിലുള്ള ടിക്കറ്റ് സഹപ്രവർത്തകരായ പത്തു പേർക്കൊപ്പം ഒക്ടോബർ 4നാണു എടുത്തത്. സമ്മാനത്തുക ഇവർക്കൊപ്പം പങ്കിടും.

ALSO READ; ജുഡീഷ്യറി സ്വതന്ത്രമാകുന്നത് സർക്കാരിനെതിരെ തീരുമാനമെടുക്കുമ്പോഴല്ല; സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

സഹപ്രവർത്തകരിൽ ഒരാളുടെ കല്യാണത്തിന് തൊട്ടു മുമ്പാണ് ഭാഗ്യം കടാക്ഷിച്ചത്. പത്തിൽ ഒമ്പത് പേരും മലയാളികളും ഒരാൾ തമിഴ്നാട് സ്വദേശിയുമാണ്. 19 തന്‍റെ ജന്മദിനവും 728 ജീവിതത്തിലെ പ്രധാന സംഭവങ്ങൾ നടന്ന നമ്പറുകളും ആയതിനാൽ ആ നമ്പർ തന്നെ തെരഞ്ഞെടുത്തെന്നും അത് എനിക്ക് ഇത്ര ഭാഗ്യം നൽകുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ലെന്നും പ്രിൻസ് പറഞ്ഞു. വിവരം അറിഞ്ഞപ്പോൾ തന്നെ സുഹൃത്തുക്കൾ എല്ലാവരും വന്നു. എല്ലാവരും വലിയ സന്തോഷത്തിൽ ആണന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News