പുതുച്ചേരിയില്‍ ലഹരിമരുന്നുമായി മലയാളി യുവാക്കള്‍ പിടിയില്‍

20 കിലോ കഞ്ചാവും 46 എല്‍എസ്ഡി സ്റ്റാമ്പുകളുമായി മലയാളി യുവാക്കള്‍ പുതുച്ചേരിയില്‍ പിടിയില്‍. കോട്ടയം സ്വദേശി അശ്വിന്‍ സാമുവല്‍ ജൊഹാന്‍(22), കൊല്ലം സ്വദേശി ജിജോ പ്രസാദ്(23) എന്നിവരെയാണ് പുതുച്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 20.4 കിലോ കഞ്ചാവ്, ഒരു ഗ്രാം ക്രിസ്റ്റല്‍ മെത്ത്, നാലുഗ്രാം ചരസ്സ്, 46 എല്‍എസ്ഡി സ്റ്റാമ്പുകള്‍ എന്നിവയാണ് പിടിച്ചെടുത്തത്. പ്രതികളുടെ പക്കലുണ്ടായിരുന്ന 4 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തു.

ALSO READ:റേഷന്‍ വിതരണവും കാര്‍ഡ് മസ്റ്ററിങ്ങും; റേഷന്‍ കടകളുടെ സമയം പുനക്രമീകരിച്ചു

സംശയാസ്പദമായ സാഹചര്യത്തില്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപം കണ്ട യുവാക്കളെ ചോദ്യംചെയ്തതോടെയാണ് ഇവരില്‍ നിന്ന് ലഹരിമരുന്ന് പിടികൂടിയത്. പ്രതികള്‍ ആന്ധ്രയില്‍ നിന്നാണ് ലഹരിമരുന്ന് വാങ്ങിയതെന്നാണ് വെളിപ്പെടുത്തല്‍. കോളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ വില്‍പ്പന നടത്താനായാണ് ലഹരിമരുന്ന് കൊണ്ടുവന്നതെന്നും പ്രതികള്‍ സമ്മതിച്ചു.

ALSO READ:പേട്ടയില്‍ കാണാതായ കുട്ടിയുടെ ഡിഎന്‍എ ഫലം വന്നു; ഒപ്പമുള്ളത് മാതാപിതാക്കള്‍ തന്നെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News