കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി യുവാവിന് ദാരുണാന്ത്യം

കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി യുവാവിന് ദാരുണാന്ത്യം. തമിഴ്‌നാട് മായാവുരത്ത് കെട്ടിടത്തില്‍ നിന്ന് വീണ് താഴെച്ചിന സഹകരണ റോഡില്‍ തടത്തില്‍ ജംഷീറിന്റെ മകന്‍ മിന്‍ഹജ് (19) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ചെന്നൈയില്‍ മായാപുരം മയിലാടുംതുറൈയില്‍ വച്ചാണ് സംഭവം.

പൊലീസ് നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും. ഫുട് വെയര്‍ ഷോപ്പിലെ ജീവനക്കാരനായ മിന്‍ഹാജ് ഷോപ്പ് അടച്ച് താമസസ്ഥലത്തെത്തി കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ഓപ്പണ്‍ ടെറസില്‍ നില്‍ക്കുമ്പോള്‍ താഴേക്ക് വീഴുകയായിരുന്നു.

Also Read : വയനാട് ദുരന്തത്തിൽ വ്യാജ വാർത്ത നൽകിയ മാധ്യമങ്ങൾ യഥാർത്ഥ വസ്തുത ജനങ്ങളോട് വ്യക്തമാക്കണം, രാഷ്ട്രീയ ലക്ഷ്യമാണ് ആരോപണത്തിനു പിന്നിൽ; മന്ത്രി എം ബി രാജേഷ്

തുടര്‍ന്ന് ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാതാവ് – ഫബീന. സഹോദരങ്ങള്‍ – നഫീസത് ഉല്‍മിസ്രിയ, മിദ് ലാജ്, മിന്‍ഷാദ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News