ഖത്തറില്‍ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം

ഖത്തറില്‍ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് ചേളന്നൂര്‍ സ്വദേശി ഷഫീഖ് (36) ആണ് മരിച്ചത്. താമസ സ്ഥലത്തെ അടുത്ത മുറിയിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്നുള്ള പുക ശ്വസിച്ച് അബോധാവസ്ഥയിലായതിനെ തുടര്‍ന്ന് ഹമദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. കാക്കുകുഴിയില്‍ ചെത്തില്‍ ഉമ്മറിന്റെയും ഖദീജയുടെയും മകനാണ്.

ALSO READ:തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കാത്ത് ലാബില്‍ ഓണാഘോഷമെന്ന് വ്യാജ വാര്‍ത്ത

ഈ മാസം 19നായിരുന്നു റയ്യാനില്‍ ഷഫീഖ് താമസിച്ചിരുന്ന വില്ലയിലെ തൊട്ടടുത്ത മുറിയില്‍ ഷോര്‍ട്‌സര്‍ക്യൂട്ടിനെ തുടര്‍ന്ന് തീപിടിത്തമുണ്ടായത്. സ്വകാര്യ സ്ഥാപനത്തില്‍ മാര്‍ക്കറ്റിങ് – സെയില്‍സ് വിഭാഗത്തില്‍ ജോലിചെയ്യുന്ന ഷഫീഖ് ഡ്യൂട്ടി കഴിഞ്ഞ് ഉച്ചയ്ക്ക് മൂന്നു മണിയോടെ റൂമിലെത്തി വിശ്രമിക്കുമ്പോഴായിരുന്നു അപകടം. തൊട്ടടുത്ത മുറിയിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് മുറിയിലേക്കെത്തിയ പുക ശ്വസിച്ച് ഉണര്‍ന്ന ഷഫീഖ് ഉടന്‍ സുഹൃത്തുക്കളെ ഫോണില്‍ വിളിച്ചെങ്കിലും പുറത്തേക്കിറങ്ങാന്‍ കഴിഞ്ഞില്ല. പകല്‍ സമയമായതിനാല്‍ വില്ലയിലെ മറ്റുള്ളവരെല്ലാം ഡ്യൂട്ടിയിലായിരുന്നു. തുടര്‍ന്ന് സിവില്‍ ഡിഫന്‍സ് വിഭാഗം എത്തി വാതില്‍ തുറന്നാണ് അകത്തുപ്രവേശിച്ചത്. ബോധരഹിതനായ നിലയില്‍ കണ്ടെത്തിയ ഷഫീഖിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലു ദിവസത്തോളം വെന്റിലേറ്റര്‍ സഹായത്തോടെ കഴിഞ്ഞ ശേഷമാണ് മരണം സംഭവിച്ചത്.

ALSO READ:സൂപ്പർ ലീഗ് കേരള; കൊമ്പന്മാരെ മുട്ടുകുത്തിച്ച് കൊച്ചി

ഒന്‍പതു വര്‍ഷത്തോളമായി ഖത്തറില്‍ പ്രവാസിയായ ഷെഫീഖ് ഒരു വര്‍ഷം മുന്‍പാണ് നാട്ടില്‍ നിന്നും അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. ഒക്ടോബര്‍ അഞ്ചിന് വീണ്ടും നാട്ടിലേക്ക് മടങ്ങാന്‍ ടിക്കറ്റെടുത്ത് കാത്തിരിക്കെയാണ് ദുരന്തം. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും. ഭാര്യ: ബുസൈറ. രണ്ട് മക്കളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News