ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് വന്ന സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ടു; മലയാളിയായ 22കാരന് ദാരുണാന്ത്യം

ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് വന്ന സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ട് മലയാളിയായ 22കാരന് ദാരുണാന്ത്യം. ഹുന്‍സൂരില്‍ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിലാണ് കോഴിക്കോട് രാമനാട്ടുകര സ്വദേശി അമല്‍ ഫ്രാങ്ക്‌ലിന്‍(22) മരിച്ചത്.

അര്‍ധ രാത്രി 12.45 ഓടെയാണ് സ്വകാര്യബസ് അപകടത്തില്‍പ്പെട്ടത്. ബസ് അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. രാത്രിയില്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.

Also Read | കിണര്‍വക്കില്‍ കുഞ്ഞിനെ ഒറ്റക്കൈയില്‍ തൂക്കി റീല്‍ ചെയ്യുന്ന അമ്മ; നെഞ്ചിടിപ്പോടെയല്ലാതെ ഈ വീഡിയോ നിങ്ങൾക്ക് കാണാന്‍ കഴിയില്ല

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് വന്ന എസ് കെ എസ് ട്രാവല്‍സിന്റെ എ സി സ്ലീപ്പര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് നിയന്ത്രണംവിട്ട് കുത്തനെ മറിയുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News