ഉത്തരാഖണ്ഡിൽ ട്രക്കിംഗിന് പോയ മലയാളി യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

ഉത്തരാഖണ്ഡിൽ മലയാളി യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. ഉത്തരാഖണ്ഡിലെ ജോഷിമഠിൽ ട്രക്കിംഗിന് പോയ മലയാളി ആയ ഇടുക്കി കമ്പിളികണ്ടം – മുക്കുടം സ്വദേശി പൂവത്തിങ്കൽ അലൻ ആണ് മരിച്ചത്. ചമോലി ജില്ലയിലെ ജോഷിമഡ് ഗരുഢാപീക്ക് മലയിലേക്ക് കൂട്ടുകാരുമായി ട്രക്കിങ് നടത്തുന്നതിനിടെ വ്യാഴാഴ്ച വൈകിട്ടോടെയാണ് സംഭവം.

ALSO READ : നടിയുടെ ലൈംഗികാതിക്രമ പരാതി: കോണ്‍ഗ്രസ് നേതാവ് വി എസ് ചന്ദ്രശേഖരനെ മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയച്ചു

മലമുകളിൽ എത്തിയപ്പോൾ ശ്വാസതടസം അനുഭവപ്പെട്ടിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചു. ഈ മാസം ഇരുപതിനാണ് അലൻ അടക്കം നാലംഗ സംഘം ട്രക്കിംഗിന് പോയത്. എംഡിആർഎഫ് സംഘം എത്തി അലൻ്റെ മൃതദേഹം ചുമന്ന് ബേസ് ക്യാംപിൽ എത്തിച്ചു. കാലാവസ്ഥ അനുകൂലമായാൽ മൃതദേഹം എയർ ലിഫ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റും. മരണ വിവരം ബന്ധുക്കളെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News