ബഹ്റൈനിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ബഹ്റൈനിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചെറുകിട പലചരക്ക് കച്ചവടം നടത്തിയിരുന്ന മലപ്പുറം പൊന്നാനി തിരൂർ പടിഞ്ഞാറക്കര കോലൻഞാട്ടു വേലായുധൻ ജയൻ (46) ആണ് മരിച്ചത്. ഹാജിയത്തിലെ താമസ സ്ഥലത്താണ് വേലായുധൻ ജയനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നു സംശയിക്കുന്നു.

also read; രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കോഴിക്കോട്; ഉപദേശക സമിതി രൂപികരിച്ചു

രണ്ട് ദിവസമായി ജയനെ കാണാനില്ലായിരുന്നു. ഫോണിൽ വിളിച്ചിട്ടു മറുപടി ലഭിക്കാത്തതിനെ തുടർന്നു നാട്ടിലെ ബന്ധുക്കൾ ബഹ്റൈനിലെ സുഹൃത്തുക്കളെ വിവരം അറിയിച്ചു. പിന്നാലെ നടത്തിയ അന്വേഷണത്തിൽ കടയുടെ ഷട്ടർ തുറന്ന നിലയിലായിരുന്നു. സമീപവാസികൾ താമസ സ്ഥലത്തു പരിശോധന നടത്തിയിട്ടും കണ്ടെത്തിയില്ല. സ്പോൺസർ പൊലീസിൽ പരാതിയും നൽകി.

also read; മണിപ്പുരിലെ സ്ഥിതിഗതികൾ ഞെട്ടിപ്പിക്കുന്നതെന്ന്‌ യുഎൻ വിദഗ്‌ധർ; തള്ളി ഇന്ത്യ

മുൻപ് കുടുംബവുമൊന്നിച്ച് താമസിച്ച ഫ്ലാറ്റിലാണ് മരിച്ച നിലയിൽ പീന്നീട് ജയനെ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യത കാരണം ആത്മഹത്യ ചെയ്തുവെന്നാണ് സംശയിക്കുന്നത്. ഭാര്യ അമൃതയും മകനും ഇപ്പോൾ നാട്ടിലാണ്. മൃത​ദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടികൾ പുരോ​ഗമിക്കുന്നു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News