അര്‍മേനിയയില്‍ മലയാളി യുവാവ് കുത്തേറ്റു മരിച്ചു. തൃശ്ശൂര്‍ കൊരട്ടി കട്ടപ്പുറം സ്വദേശി സൂരജ് ആണ് മരിച്ചത്.വിസയുടെ പേരില്‍ മലയാളി ഏജന്റുമായിയുണ്ടായ തര്‍ക്കത്തിലായിരുന്നു സൂരജിന് കുത്തേറ്റത്.
4 മാസം മുന്‍പാണ് ഡ്രൈവിങ്ങ് ജോലിക്കായി സൂരജ് അര്‍മേനിയയിലേക്ക് പോയത്. അര്‍മേനിയയില്‍ നിന്ന് യൂറോപ്പിലേക്ക് കടക്കുന്നതിനുള്ള വിസക്കായി തിരുവനന്തപുരം സ്വദേശിയായ വിസ ഏജന്റിനെ സൂരജും, സുഹൃത്തായ ചാലക്കുടി തുരുത്തി പറമ്പ് സ്വദേശി ലിജോ പോളും സമീപിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഇത് സംബന്ധിച്ചു തര്‍ക്കം ഉണ്ടാവുകയും ഏജന്റും സഹായികളും ചേര്‍ന്ന് സൂരജിനേയും ലിജോയേയും മര്‍ദ്ധിക്കുകയുമായിരുന്നു.ആക്രമണത്തില്‍ കുത്തേറ്റ സൂരജ് മരണപെടുകയും, ഒപ്പമുണ്ടായിരുന്ന ലിജോയെ ഗുരുതരമായി പരിക്കേറ്റ് അര്‍മ്മേനിയയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സുഹൃത്തുക്കളാണ് ഈ വിവരം ഫോണിലൂടെ കുടുംബത്തെ ധരിപ്പിച്ചതെന്ന് സൂരജിന്റെ ബന്ധു പറഞ്ഞു.
Also Read: കര്‍ണാടകയിലുണ്ടായ വാഹനാപകടത്തില്‍ താമരശേരി സ്വദേശിക്ക് ദാരുണാന്ത്യം
അതേസമയം സൂരജിന്റെ മരണത്തില്‍ ദൂരുഹതയുണ്ടെന്നാരോപിച്ച് പിതാവും റിട്ടയേര്‍ഡ് സൈനീകനും കൂടിയായ ആര്‍. അയ്യപ്പന്‍ അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിന് പരാതി നല്‍കിയിട്ടുണ്ട് .സൂരജിന്റെ മൃതദേഹം വിട്ടു കിട്ടാനുള്ള നടപടികള്‍ നോര്‍ക്ക വഴിയും എംബസി വഴിയും നടന്ന് വരികയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here