അബുദാബിയിൽ നിന്ന് കാണാതായ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

അബുദാബിയിൽ നിന്ന് കാണാതായ മലയാളി യുവാവിനെ ദുബായിലെ പാലത്തിൽ നിന്ന് ചാടി മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം കരുംകുളം പുതിയതുറ അഴങ്കൽ പുരയിടം ഡിക്സൺ സെബാസ്റ്റ്യനാണ് മരിച്ചത്.26 വയസായിരുന്നു. ഷെയ്ഖ് സായിദ് റോഡിൽ സാബിൽ റോഡിനടുത്തെ പാലത്തിൽ നിന്ന് ചാടി മരിച്ചതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞതായി സാമൂഹിക പ്രവർത്തകർ അറിയിച്ചു.

ALSO READ: ഐഎംഎ മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.ജയറാം അന്തരിച്ചു

കാണാതായ ഡിക്സനെ പൊലീസും ബന്ധുക്കളും അന്വേഷിച്ചു വരികയായിരുന്നു. കഴിഞ്ഞ ഡിസംബറിൽ അബുദാബിയിലെ ഒരു മൊബൈൽകടയിലേക്ക് ടെക്നീഷ്യനായി ജോലി ലഭിച്ച് എത്തിയതായിരുന്നു ഡിക്സൺ. ദുബായ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലേയ്ക്ക് കൊണ്ടു പോകും.

ALSO READ: ഉല്ലാസത്തിന്റെ ആകാശത്തിൽ: ജടായുപ്പാറ സന്ദർശിച്ചതിന്റെ വീഡിയോ പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here