മലയാൺമ 2024 ന് വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ തുടക്കം

കേരള സർക്കാർ സാംസ്കാരികകാര്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻ മലയാൺമ 2024 വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ ആരംഭിച്ചു. ആഗോള വ്യാപകമായി പ്രവർത്തിക്കുന്ന മലയാളം മിഷൻ്റെ വിദേശ രാജ്യങ്ങളിലെയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെയും ചാപ്റ്ററുകളെ പ്രതിനിധീകരിച്ച് 150ഓളം പ്രതിനിധികൾ മലയാൺമയിൽ പങ്കെടുക്കുന്നുണ്ട്.

ALSO READ: ഉരുഴക്കിഴങ്ങും തക്കാളിയുമുണ്ടെങ്കില്‍ ഇതാ ഒരു കിടിലന്‍ മസാലക്കറി

മലയാൺമയുടെ ഭാഗമായി കവി വൈലോപ്പിള്ളി ശ്രീധരമേനോൻ്റെ കവിതകൾ ആഗോള സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിൽ വിദ്യാർത്ഥികൾ ആലപിച്ചു. കവികളായ കുരീപ്പുഴ ശ്രീകുമാർ, ഗിരീഷ് പുലിയൂർ, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എഴുത്തുകാരി കെ.പി സുധീര എന്നിവർ വിധികർത്താക്കളായി. ഫെബ്രുവരി 21ന് മലയാൺമ 2024 മാതൃഭാഷാ ദിനാചരണം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.

ALSO READ: നെയ്യാണോ വെളിച്ചെണ്ണയാണോ നല്ലത്? അടുക്കളയില്‍ ഉപയോഗിക്കാന്‍ മികച്ചതേത് ?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News