മലയാളിക്ക് ചേര്‍ത്തുപിടിച്ചേ പറ്റു… അകലത്തെ കരുതല്‍ കൊണ്ട് മുറിച്ചു കടക്കാന്‍ സനേഹത്തണലുമായി മലയിന്‍കീഴ് ഗ്രാമപഞ്ചായത്ത്

malayankeezhu Panchayath Facebook post

വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം ഇരുന്നൂറിനു മുകളിലായി. ഉറ്റവരെയും സ്വന്തം വീടും നഷ്ടപ്പെട്ട് ഇനി മുന്നിലെന്തെന്ന് അറിയാതെ നില്‍ക്കുന്ന നൂറു കണക്കിന് ആളുകള്‍. കേന്ദ്ര സര്‍ക്കാര്‍ മഴ മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും എന്നിട്ട് കേരളം എന്തുചെയ്‌തെന്നും ചോദിക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരമന്ത്രിയ്ക്ക് നല്‍കിയ മറുപടിയില്‍ ഒരു കാര്യം കൂടി ഉയര്‍ത്തിക്കാട്ടിയിരുന്നു. ചര്‍ച്ചകള്‍ ഇനിയും നടത്താനും ഇപ്പോള്‍ ഒന്നിച്ചുനിന്ന് ജീവിതത്തിലെ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടുനില്‍ക്കുന്ന മനുഷ്യര്‍ക്കൊപ്പം നില്‍ക്കാമെന്നാണ്. മലയാളിക്ക് എന്നും മുന്നില്‍ മനുഷ്യത്വം മാത്രമാണുള്ളത്. അത് ഓരോ ഘട്ടത്തിലും തെളിയിക്കപ്പെടുകയാണ്.

ALSO READ: പാലക്കാട് മെഡിക്കല്‍ കോളേജില്‍ നിന്ന് വയനാട്ടിലേക്ക് ഡോക്ടര്‍മാരും സംഘവും

തെക്കനെന്നും വടക്കനെന്നും തരംതിരിക്കുന്നവര്‍ മലയാളികളെ കണ്ടുപഠിക്കണം. ഇവിടെ വയനാട്ടില്‍ ദുരതത്തില്‍പെട്ടവര്‍ക്ക് സ്‌നേഹത്തണല്‍ ഒരുക്കുകയാണ് ഒരു പഞ്ചായത്ത്. തിരുവന്തപുരം മലയന്‍കീഴ് ഗ്രാമപഞ്ചായത്താണ് ഉരുള്‍പൊട്ടല്‍ ബാധിച്ചവര്‍ക്കായി അഭയം ഒരുക്കുന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് സുരേഷ് ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് മലയാളികള്‍ ഏറ്റെടുത്തിരിക്കുകയാണ്. വയനാട് നിന്നും മാറി താമസിക്കേണ്ടി വരുന്നവര്‍ക്ക് തിരുവനന്തപുരത്തേക്ക് വരാം.

ALSO READ: അമിത്ഷായുടെ കള്ളം പൊളിച്ചടുക്കി മുഖ്യമന്ത്രി ; അപകടമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞ പ്രദേശത്തിന് ഏഴു കിലോമീറ്റര്‍ ഇപ്പുറത്താണ് ദുരന്തം ഉണ്ടായത്, പറയുന്നതില്‍ ഒരു ഭാഗം വസ്തുതയല്ലാത്തത്

പോസ്റ്റിന്റെ പൂര്‍ണ രൂപം

സ്‌നേഹത്തണല്‍….
വയനാട് ഇന്ന് നമ്മളെല്ലാവരുടെയും മനസില്‍ ഒരു നോവാണ്. ദുരിതം പെയ്തിറങ്ങിയ ആ നാട്ടിലേക്ക് കേരളത്തിന്റെ എല്ലാ ഭാഗത്തു നിന്നും സഹായങ്ങള്‍ പ്രവഹിക്കുകയാണ്.
കേരളത്തിന്റെ വടക്കുള്ള വയനാട് ജില്ലയിലെ പ്രകൃതിക്ഷോഭത്താല്‍ ഭീതിയിലാണ്ട മനുഷ്യര്‍ക്ക് അഭയമൊരുക്കാനുള്ള ശ്രമത്തിലാണ് തെക്കന്‍ ജില്ലയായ തിരുവനന്തപുരത്തെ മലയിന്‍കീഴ് ഗ്രാമപഞ്ചായത്ത്. ‘അകലം ‘ എന്ന പരിമിതിയെ ‘കരുതല്‍’ എന്ന മാനവിക ഭാവം കൊണ്ട് മുറിച്ചു കടക്കുവാനുള്ള എളിയ ശ്രമമായും ഇതിനെ കരുതാം.
ദുരിതമേഖലയിലെ നമ്മുടെ സഹോദരങ്ങള്‍ക്ക് ഇവിടെ താമസിക്കാം. നമ്മുടെ വീടുകളുടെ വാതിലുകള്‍ അവര്‍ക്കായി തുറക്കപ്പെടും.
ദുരന്തമുഖത്ത് നിങ്ങള്‍ ഒറ്റയ്ക്കല്ല,
ഞങ്ങള്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്നു….
നിങ്ങളുടെ കണ്ണീര്‍ കഥകള്‍ കേള്‍ക്കാനും, നിങ്ങളെ ആശ്വസിപ്പിക്കുവാനും ഞങ്ങളുണ്ട്….
മഴ മാറും….
വീണ്ടും പകല്‍ തെളിയും…..
ഞങ്ങള്‍ നിങ്ങളെ നാട്ടിലെത്തിക്കും….
ഈ ഒരു ആശയം മുന്നോട്ട് വയ്ക്കുമ്പോള്‍ വയനാട് നിന്നും ഏറെ അകലെയുള്ള ഞങ്ങളിലേക്ക് ആരെങ്കിലും എത്തുമോ എന്ന് അറിയില്ല….
എങ്കിലും ഈ വിഷമസന്ധിയില്‍ ഞങ്ങളാലാവുന്നത് ചെയ്യുവാന്‍ ശ്രമിക്കുന്നു എന്നു മാത്രം.
വയനാടിന് സമീപ ജില്ലകളിലുള്ളവര്‍ക്ക് ഈ ആശയം നന്നായി പ്രാവര്‍ത്തികമാക്കുവാന്‍ കഴിയും എന്നും വിശ്വസിക്കുന്നു.
ഒരു കുടുംബമോ, ഒരു വ്യക്തിയോ ഞങ്ങളിലേക്ക് എത്തിയാല്‍ അന്ന് മുതല്‍ നിങ്ങളായിരിക്കും ഞങ്ങള്‍ളുടെ ഏറ്റവും ‘വലിയ അതിഥി ‘ .
മലയിന്‍കീഴിലേക്ക് സ്വാഗതം സ്‌നേഹിതരെ…
‘ സ്‌നേഹത്തണല്‍ ‘
എസ്. സുരേഷ് ബാബു
വൈസ് പ്രസിഡന്റ്
മലയിന്‍കീഴ് ഗ്രാമപഞ്ചായത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News