ചെന്നൈയിൽ മലേഷ്യയിലേക്കുള്ള വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു; യാത്രക്കാരെല്ലാം സുരക്ഷിതർ

ചെന്നൈയിൽ നിന്നും മലേഷ്യയിലെ ക്വാലാലംപൂരിലേക്ക് പോകുകയായിരുന്ന അന്താരാഷ്ട്ര വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു. ഉടൻതന്നെ യാത്രക്കാരെയും ജീവനക്കാരെയും പുറത്തിറക്കി.  130 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് സിറ്റി എയർപോർട്ടിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

ALSO READ: വിമാനത്തിനുള്ളില്‍ പാമ്പ്, പ്ലാസ്റ്റിക് ബോട്ടിലിലാക്കി ക്യാബിന്‍ ക്രൂ ; വീഡിയോ വൈറല്‍

വ്യാഴാഴ്ച പുലർച്ചെ 12.20ഓടെയായിരുന്നു സംഭവം. പൊട്ടിത്തെറി നടന്നത് വിമാനം പുറപ്പെടുന്നതിനായി റൺവേയിലേക്ക് മാറ്റുന്നതിനിടയിലാണ്.

സർവീസ് റദ്ദാക്കിയതിനെത്തുടർന്ന് യാത്രക്കാരെ ന​ഗരത്തിലെ ഹോട്ടലുകളിലേക്ക് മാറ്റി. അപകടം മറ്റ് സർവീസുകളെ ബാധിച്ചില്ലെന്ന് അധികൃതർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News