ഇസ്രയേലിന് പിന്തുണ, സ്റ്റാർബക്സിൻ്റെ മലേഷ്യയിലെ 50 ലേറെ ഔട്ട്ലെറ്റുകൾ അടച്ചുപൂട്ടി

ഗസ്സയിൽ നടക്കുന്ന മനുഷ്യക്കുരുതിക്ക് കൂട്ടുനിൽക്കുന്നെന്ന് ആരോപിച്ച് സ്റ്റാർബക്സിനെതിരെ അന്താരാഷ്ട്ര തലത്തിൽ തുടരുന്ന ബഹിഷ്ക്കരണത്തിനൊപ്പം പങ്കുചേർന്ന് മലേഷ്യയും. മലേഷ്യയിലെ 50 ഓളം ഔട്ട്ലെറ്റുകളാണ് ബഹിഷ്ക്കരണത്തെ തുടർന്ന് അടച്ചുപൂട്ടിയത്. സ്റ്റാർബക്സിൻ്റെ രാജ്യത്തുള്ള 408 ഔട്ട്ലെറ്റുകളിൽ 50 എണ്ണമാണ് അടച്ചത്. മലേഷ്യൻ വാർത്താ മാധ്യമങ്ങളിലെ റിപ്പോർട്ടനുസരിച്ച് ഗസ-ഇസ്രയേൽ യുദ്ധമാണ് തങ്ങളുടെ ഔട്ട്ലെറ്റുകൾ അടച്ചുപൂട്ടാൻ ഒരു കാരണമെന്ന് കമ്പനി സമ്മതിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ വർഷം മുതൽ മലേഷ്യയിലെ വിവിധയിടങ്ങളിൽ നടന്ന ബഹിഷ്ക്കരണം ഇതിനെ സ്വാധീനിച്ചെന്ന് അവർ അംഗീകരിച്ചിട്ടില്ല.

ALSO READ: തമാശക്ക് കൊടുത്ത അടിയിൽ 3 വയസുകാരി മരിച്ചു; പുറത്തറിയാതിരിക്കാൻ മൃതദേഹം കത്തിച്ച അമ്മാവൻ അറസ്റ്റിൽ

അതേസമയം, കമ്പനിയുടെ വരുമാനത്തിൽ വൻ ഇടിവുണ്ടായതായും ഓഗസ്റ്റിലെ ത്രൈമാസ റിപ്പോർട്ട് 72 കോടി 66 ലക്ഷം രൂപയുടെ നഷ്ടം കമ്പനിക്കുണ്ടായെന്ന് ചൂണ്ടിക്കാണിക്കുന്നുമുണ്ട്. എന്നാൽ അടച്ചുപൂട്ടലിൻ്റെ ഭാഗമായി ആർക്കും തൊഴിൽ നഷ്ടമാകില്ലെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. തൊഴിലാളികളെ മറ്റ് സ്റ്റോറുകളിലേക്ക് പുനർനിയമിച്ചിട്ടുണ്ടെന്നും ചെലവ് ചുരുക്കലിൻ്റെ ഭാഗമായാണ് പ്രധാനമായും ഈ തീരുമാനത്തിലേക്ക് കമ്പനി എത്തിച്ചേർന്നതെന്നും കമ്പനി അധികൃതർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News