ആ 239 പേര്‍ക്ക് എന്തുപറ്റി; പത്ത് വര്‍ഷം മുമ്പ് കാണാതായ വിമാനത്തിന്റെ തിരച്ചില്‍ മലേഷ്യ വീണ്ടും ആരംഭിക്കുന്നു

mh-370

2014ൽ 239 പേരുമായി ദുരൂഹസാഹചര്യത്തിൽ അപ്രത്യക്ഷമായ മലേഷ്യൻ എയർലൈൻസിൻ്റെ എംഎച്ച് 370 വിമാനത്തിനായുള്ള തിരച്ചിൽ പുനരാരംഭിക്കാനൊരുങ്ങി മലേഷ്യ. വ്യോമയാന മേഖലയിലെ എക്കാലത്തെയും വലിയ ദുരൂഹതയാണ് എംഎച്ച് 370ൻ്റെ അപ്രത്യക്ഷമാകൽ. തെക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ പുതിയ തിരച്ചിൽ പ്രദേശം തിരിച്ചറിഞ്ഞെന്ന വിശ്വസനീയമായ നിർദേശമാണ് ഈ നീക്കത്തിന് കാരണമെന്ന് ദി ഇൻഡിപെൻഡൻ്റ്  റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ജൂണിൽ യുഎസ് ആസ്ഥാനമായ സമുദ്ര പര്യവേക്ഷണ കമ്പനി ഓഷ്യൻ ഇൻഫിനിറ്റിയാണ് നിർദേശം മുന്നോട്ടുവെച്ചത്.

പടിഞ്ഞാറൻ ഓസ്‌ട്രേലിയയുടെ തീരത്ത് 15,000 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള മേഖലയാണ് തിരച്ചിലിനായി നിർണയിച്ചത്. ‘നോ ഫൈൻഡ്, നോ ഫീ’ (കണ്ടെത്തിയില്ലെങ്കിൽ ഫീസില്ല) പ്രകാരമാണ് തെരച്ചിൽ. അവശിഷ്ടങ്ങൾ കണ്ടെത്തിയാൽ മാത്രമേ മലേഷ്യ ചെലവ് വഹിക്കുകയുള്ളൂവെന്ന് സാരം.

Read Also: ട്രംപ് ജയിച്ചതിന് പിന്നാലെ പണം വാരാൻ ഒരുങ്ങി ഇലോൺ മസ്ക്

ഓഷ്യൻ ഇൻഫിനിറ്റിയുമായുള്ള വിപുലമായ ചർച്ചകൾ നവംബർ 5ന് മലേഷ്യൻ ഗതാഗത മന്ത്രി ആൻ്റണി ലോക് പാർലമെൻ്റിൽ സ്ഥിരീകരിച്ചിരുന്നു. വിദഗ്ധരിൽ നിന്നും ഗവേഷകരിൽ നിന്നുമുള്ള ഏറ്റവും പുതിയ വിവരങ്ങളുടെയും വിശകലനങ്ങളുടെയും അടിസ്ഥാനത്തിൽ, ഓഷ്യൻ ഇൻഫിനിറ്റിയുടെ തിരച്ചിൽ നിർദേശം വിശ്വസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, പദ്ധതിക്ക് മന്ത്രിസഭാ അംഗീകാരം വേണം. തിരച്ചിൽ വിജയകരമായാൽ 70 മില്യൺ ഡോളർ ആയിരിക്കും കമ്പനിയുടെ ഫീസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News