തിരക്ക് കാരണം ഭര്‍ത്താവിന്റെ ആഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പറ്റുന്നില്ല; ഭാര്‍ത്താവിനെ കൊണ്ട് വീണ്ടും വിവാഹം കഴിപ്പിച്ച് ആദ്യഭാര്യ

തന്റെ തിരക്കിട്ട ജീവിതത്തില്‍ ഭര്‍ത്താവിന്റെ ആഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കാനും ശ്രദ്ധിക്കാനും സാധിക്കുന്നില്ല എന്ന കാരണത്താല്‍ ജീവിത പങ്കാളിക്ക് പുനര്‍വിവാഹം നടത്തി മലേഷ്യന്‍ ഗായിക അസ്ലിന്‍ അരിഫിന്‍. താനില്ലാത്തപ്പോള്‍ ഭര്‍ത്താവ് നേരിടുന്ന ഏകാന്തത അകറ്റാനാണ് ഈ തീരുമാനമെടുത്തത് എന്ന് അസ്ലിന്‍ പറഞ്ഞു.

‘എന്റെ ഈ തിരക്കേറിയ ജീവിതത്തിനിടെ ഭര്‍ത്താവിനെ നോക്കാനും അദ്ദേഹത്തിന്റെ ആഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കാനും കഴിയുന്നില്ല. അതുകൊണ്ട് അദ്ദേഹത്തിന്റെ രണ്ടാം വിവാഹം നടത്തി. ഇതിന് ശേഷവും ഞാന്‍ അദ്ദേഹത്തോടൊപ്പം സന്തോഷവതിയായിരിക്കും. ഞങ്ങള്‍ മൂന്നുപേരും ഒരേ വീട്ടില്‍ താമസിക്കുകയാണ്. ഒഴിവുസമയങ്ങള്‍ കിട്ടുമ്പോള്‍ ഞാന്‍ അദ്ദേഹത്തോടൊപ്പം ചെലവഴിക്കാറുണ്ട്’, അസ്ലിന്‍ അരിഫിന്‍ പറഞ്ഞു.

ഗായിക തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വാന്‍ മുഹമ്മദ് ഹാഫിസാം എന്ന നാല്‍പ്പത്തിയേഴുകാരനാണ് അസ്ലിന്‍ അരിഫിന്റെ ഭര്‍ത്താവ്. 26കാരിയായ ഡോക്ടറാണ് പുതിയ വധു.

Also Read : ബീഫ് കഴിക്കില്ലെന്ന് കങ്കണയുടെ വാദം; പൊളിച്ചടുക്കി ആള്‍ട്ട്‌ന്യൂസ് സഹസ്ഥാപകന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News