ഇന്ത്യയ്‌ക്കെതിരെ വീണ്ടും മാലദ്വീപ്; മത്സ്യബന്ധ ബോട്ടില്‍ ഇന്ത്യന്‍ കോ്സ്റ്റ് ഗാര്‍ഡ് പ്രവേശിച്ചെന്ന് ആരോപണം

ഇന്ത്യയ്‌ക്കെതിരെ വീണ്ടും ആരോപണവുമായി മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മൊയ്‌സു. മാലദ്വീപിന്റെ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണില്‍ മത്സ്യബന്ധനം നടത്തിയ ബോട്ടില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പ്രവേശിച്ചെന്നാണ് മാലദ്വീപിന്റെ ആരോപണം. ഇതില്‍ ഔദ്യോഗികമായ വിശദീകരണം നല്‍കണമെന്നാണ് മാലദ്വീപിന്റെ ആവശ്യം. അതേസമയം മാലദ്വീപിന്റെ ആവശ്യത്തോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ALSO READ:  മലപ്പുറത്ത് മോഷണ പരമ്പര; അഞ്ചോളം കടകളിലും അനാഥാലയത്തിൻ്റെ ഓഫീസിലും മോഷണം

ഇന്ത്യ മാലദ്വീപ് നയതന്ത്രത്തില്‍ വിള്ളല്‍ വീണതിന് പിന്നാലെ പല സംഭവവികാസങ്ങളും ഉണ്ടായി. ഇതിനിടയിലാണ് പുതിയ ആരോപണം മാലദ്വീപ് നടത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരി 31ന് തങ്ങളുടെ പരിധിയില്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരുന്ന ബോട്ടുകളില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ബോട്ടുകളില്‍ കയറി പരിശോധന നടത്തിയതെന്നും ഇത് രാജ്യാന്തര സമുദ്ര നിയമങ്ങളുടെ ലംഘനമാണെന്നും മാലിദ്വീപ് ചൂണ്ടിക്കാട്ടി.

ALSO READ: നിര്‍മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ ഇറക്കുമതി തീരുവ കുറച്ചു; ഇന്ത്യയില്‍ മൊബൈല്‍ ഫോണുകള്‍ക്ക് വിലകുറയും

മാലദ്വീപില്‍ നിന്ന് മാര്‍ച്ച് 15നു മുന്‍പ് ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കണമെന്നും പ്രസിഡന്റ് മുയിസു ആവശ്യപ്പെട്ടു. മുയിസു അധികാരത്തിലെത്തിയതു മുതല്‍ മാലദ്വീപിലെ ഇന്ത്യന്‍ സൈനിക സാന്നിധ്യം കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News