മാലദ്വീപ് പൊതു തെരഞ്ഞെടുപ്പ്: മുഹമ്മദ് മുയ്‌സുവിന് വന്‍ വിജയം

മാലദ്വീപിലെ പൊതു തെരഞ്ഞെടുപ്പില്‍ മുഹമ്മദ് മുയിസുവിന്റെ പാര്‍ട്ടിക്ക് വന്‍ വിജയം. പീപ്പിള്‍സ് നാഷണല്‍ കോണ്‍ഗ്രസ് 93 സീറ്റില്‍ 67 എണ്ണവും സ്വന്തമാക്കി. മുയിസു ഇന്ത്യയ്‌ക്കെതിരെ സ്വീകരിച്ച നിലപാടുകള്‍ക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതൊന്നും മുയിസുവിനെതിരെ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് ആയുധമാക്കാന്‍ കഴിഞ്ഞില്ലെന്നതാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.

ALSO READ: മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസ്; പരാതിയിൽ അടിയന്തര നടപടിയെടുത്ത് മുഖ്യമന്ത്രിയുടെ ഓഫീസ്

12 സീറ്റുകളാണ് പ്രതിപക്ഷ പാര്‍ട്ടിയായ മാലദ്വീപ് ഡെമോക്രാറ്റിക്ക് പാര്‍ട്ടിക്ക് ലഭിച്ചത്. പത്ത് സീറ്റുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. അതേസമയം നാല്‍പതിലധികം വനിതാ സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചതില്‍ മൂന്നു പേര്‍ മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത്.

ALSO  READ:  ബിജെപിയെ ശക്തമായി നേരിടുന്നത് സിപിഐഎമ്മാണെന്ന് ഉമര്‍ ഫൈസി മുക്കം

ഇന്ത്യയെ അകറ്റി ചൈനയുമായി സാമ്പത്തിക സഹകരണം ശക്തമാക്കാനാണ് മുയിസുവിന്റെ തീരുമാനം. ഇത് പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനവുമായിരുന്നു. കഴിഞ്ഞ വര്‍ഷം അധികാരത്തില്‍ വന്ന മുയിസുവിന്റെ പാര്‍ട്ടി 93 അംഗ സഭയില്‍ ന്യൂനപക്ഷമായിരുന്നു. പുതിയ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ സഭയില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി ഭൂരിപക്ഷം നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News