വീണ്ടും പുലിവാല്‍ പിടിച്ച് മാലദ്വീപ് മുന്‍മന്ത്രി, വിമര്‍ശന പോസ്റ്റില്‍ ‘അശോകചക്രം’; ഒടുവില്‍ ക്ഷമാപണം

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള പരാമര്‍ശത്തെ തുടര്‍ന്ന് വിവാദത്തിലായ മാലദ്വീപ് മുന്‍മന്ത്രിയുടെ സമൂഹമാധ്യമ പോസ്റ്റിനെതിരെ വിമര്‍ശനം ശക്തമാകുന്നു. പ്രസിഡന്റ് മുഹമ്മദ് മുയ്‌സുവിന്റെ പാര്‍ട്ടിയിലെ അംഗമായ മരിയം ഷിയുനയുടെ പോസ്റ്റാണ് വിവാദത്തിലായത്. പ്രതിപക്ഷപാര്‍ട്ടിയായ മാലിദ്വീവിയന്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിക്കെതിരെയുള്ള പോസ്റ്റില്‍ അശോക ചക്രത്തിന് സമാനമായ ഒരു ചിഹ്നം വന്നതോടെയാണ് പ്രതിഷേധം ഉണ്ടായത്. ഇതോടെ മുന്‍മന്ത്രി ക്ഷമാപണവുമായി രംഗത്തെത്തി.

ALSO READ:  42 വര്‍ഷത്തെ ബന്ധം ഉപക്ഷേിച്ച് ബിജെപിയില്‍ ചേര്‍ന്ന മുന്‍ കേന്ദ്രമന്ത്രി തിരികെ കോണ്‍ഗ്രസിലേക്ക്

അശോക ചക്രത്തിന് സമാനമായ ചിഹ്നം വന്നതോടെ ഇന്ത്യന്‍ പതാകയാണ് ഇവര്‍ പങ്കുവച്ച പോസ്റ്റിലുണ്ടായതെന്ന തെറ്റിദ്ധാരണ ഉണ്ടാവുകയായിരുന്നു. തന്റെ പോസ്റ്റു മൂലമുണ്ടായ തെറ്റിദ്ധാരണയ്ക്ക് മാപ്പ് ചോദിക്കുന്നതായി അവര്‍ പിന്നീട് എക്‌സിലൂടെ അറിയിച്ചു.

ALSO READ: പാഠപുസ്തകത്തിൽ ഗാന്ധിയെ ഉൾപ്പെടുത്തിയാൽ കൊന്നതാരെന്ന് പറയേണ്ടി വരും: മുഖ്യമന്ത്രി

ഇന്ത്യയുമായി ഉള്ള പരസ്പര വിശ്വാസവും ബന്ധവും വലുതാണെന്നും ഭാവിയില്‍ എന്ത് ആശയങ്ങള്‍ പങ്കുവയ്ക്കുമ്പോഴും ശ്രദ്ധിക്കുമെന്നുമാണ് അവര്‍ പറഞ്ഞത്. എംഡിപി പാര്‍ട്ടിയുടെ പോസ്റ്ററിലെ കോംബസാണ് അശോക ചക്രവുമായി സമാനതയുള്ള ചിഹ്നവുമായി മാറിപ്പോയത്. പ്രസിഡന്റ് മുയ്‌സു അധികാരമേറ്റതിന് ശേഷം ഇന്ത്യയുമായുള്ള മാലദ്വീപിന്റെ ബന്ധത്തില്‍ വിള്ളല്‍ വീണതിന് പിന്നാലെയാണ് ഇത്തരമൊരു പോസ്റ്റും വിവാദത്തിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News