ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പറത്താന്‍ കഴിയുന്ന സൈനികരില്ലെന്ന് മാലദ്വീപ്

മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ നിര്‍ദേശപ്രകാരം ഇന്ത്യന്‍ സൈനികര്‍ അവിടെനിന്നും തിരിച്ചതിന് പിന്നാലെ ഇന്ത്യ നല്‍കിയ വിമാനങ്ങള്‍ പറത്താന്‍ കഴിയുന്ന സൈനികര്‍ രാജ്യത്തില്ലെന്ന് വ്യക്തമാക്കി പ്രതിരോധമന്ത്രി ഗസാന്‍ മൗമൂന്‍. ഇന്ത്യന്‍ സൈന്യത്തിന്റെ പിന്മാറ്റത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 76 ഇന്ത്യന്‍ സൈനികരാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്.

ALSO READ: ബീഹാറില്‍ ആത്മവിശ്വാസത്തോടെ ഇടതുപക്ഷം; ആശങ്കയില്‍ ബിജെപി

മുന്‍ പ്രസിഡന്റുമാരായ മുഹമ്മദ് നഷീദ്, അബ്ദുല്ല യമീന്‍ എന്നിവരുടെ കാലഘട്ടത്തില്‍ നല്‍കിയ രണ്ടു ഹെലിക്കോപ്റ്ററുകള്‍, മറ്റൊരു പ്രസിഡന്റായ ഇബ്രാഹിം മുഹമ്മദ് സോലിഹിന്റെ കാലത്ത് നല്‍കിയ ഡോര്‍ണിയര്‍ വിമാനം എന്നിവ പറത്താന്‍ കഴിവുള്ള ആരും മാലദ്വീപ് പ്രതിരോധ സേനയില്‍ ഇല്ലെന്നാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍.

ALSO READ: റണ്ണിംഗ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘത്തെ നിയോഗിച്ചു: മന്ത്രി പി എ മുഹമ്മദ് റിയാസ്

ഇന്ത്യന്‍ സൈനികരുടെ കീഴില്‍ പരിശീലനം നടത്തിയിരുന്നെങ്കിലും ഇത് പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News